രോഗത്താൽ വലഞ്ഞ തോട്ടം ജീവനക്കാരനെ നാട്ടിലേക്കയച്ചു
text_fieldsതബൂക്ക്: കാൽനൂറ്റാണ്ട് നീണ്ട പ്രവാസത്തിൽ രോഗങ്ങളും ദുരിതങ്ങളും പേറി അവശതയിലായ പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്്ദുല്ല കരിമ്പനക്കലിനെ (67) മാസ് തബൂക്ക് ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നാട്ടിലേക്ക് യാത്രയാക്കി. തബൂക്ക് ^ മദീന റോഡിലുള്ള കൃഷിത്തോട്ടത്തിൽ കഴിഞ്ഞ 24 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു അബ്്ദുല്ല. ശാരീരിക അവശതയാൽ തബൂക്ക് കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് വിശദ പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചു.
വിദഗ്ദ ചികിത്സക്കായി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് സാമൂഹിക പ്രവർത്തകർ സ്പോൺസറെ ബന്ധപ്പെട്ടു. അപ്പോഴാണ് 1.20 ലക്ഷത്തിെൻറ സാമ്പത്തിക ബാധ്യത അബ്ദുല്ല ഉള്ളകാര്യം അറിഞ്ഞത്. സ്പോൺസറെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചപ്പോൾ ബാധ്യതകൾ ഒഴിവാക്കി എക്സിറ്റ് അടിച്ചുനൽകാൻ അദ്ദേഹം തയ്യാറായി. ഭാര്യയും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു അബ്്ദുല്ല. ഒരു മകൻ വാഹനാപകടത്തിൽ പരിക്കേറ്റ കിടപ്പിലാണ്. അതിനുള്ള ഭാരിച്ച ചികിത്സാ ചിലവുകൾ അദ്ദേഹത്തിന് താങ്ങാനാകുന്നതായിരുന്നില്ല. ഇക്കാരണങ്ങളാലാണ് 67ാം വയസ്സിലും മരുഭൂമിയിലെ കൃഷിത്തോട്ടത്തിലെ തുച്ഛമായ വേതനത്തിൽ ജീവിതം തളച്ചിട്ടത്.
മാസ് ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ സമാഹരിച്ച പണവും വിമാന ടിക്കറ്റും അദ്ദേഹത്തിന് കഴിഞ്ഞദിവസം കൈമാറി. തീരെ അവശനായ അബ്ദുല്ലയെ നാട്ടിലെത്തിക്കുന്നതിന് യാത്രയിൽ കൂടെ പോകാനും സഹായം വേണ്ടി വന്നിരുന്നു. മാസ് ഫൈസലിയ യൂണിറ്റ് അംഗവും തബൂക്കിൽ നഴ്സുമാരായി ജോലി ചെയ്യുന്ന എൽദോ, ഷിൻറു ദമ്പതികൾക്കും പെരിന്തൽമണ്ണ സ്വദേശി അൻവറിനുമൊപ്പവുമാണ് അബ്ദുല്ലയെ നാട്ടിലേക്കയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.