‘പ്രവാസി’ഓൺലൈൻ വിജ്ഞാന മത്സര വിജയികൾ
text_fieldsഅൽഖോബാർ: വിദ്യാർഥികൾക്കായി പ്രവാസി സാംസ്കാരിക വേദി വനിതാവിഭാഗം ഓൺലൈനിൽ സംഘ ടിപ്പിച്ച ആഴ്ചകൾ നീണ്ട പഠനത്തിെൻറ സമാപനത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയികളെ പ് രഖ്യാപിച്ചു. ശാസ്ത്രം, ചരിത്രം, കായികം, സാഹിത്യം തുടങ്ങിയുള്ള വിഷയങ്ങളിൽ ദിനേന നൽകിയിരുന്ന വിഡിയോകൾ ആസ്പദമാക്കിയാണ് വൈജ്ഞാനിക പഠനമൊരുക്കിയത്.
പഠനം പൂർത്തിയാക്കിയവർക്കിടയിൽ പരീക്ഷ നടത്തിയാണ് വിജയികളെ കണ്ടെത്തിയത്. നൂറ് കണക്കിന് വിദ്യാർഥികൾ ഇത് പ്രയോജനപ്പെടുത്തി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമ രിദ, അൽഹിന, മിൻഹ ഹാരിസ്, സീനിയറിൽ മിഷാൽ അയ്യൂബ്, മുഹമ്മദ് ഹനാൻ, ഹിസ കുഞ്ഞുമുഹമ്മദ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി. ആരിഫ ജംഷി, ഷെഹന ഷെമീർ, ആരിഫ ബക്കർ, ജുബൈരിയ ഹംസ, റാഫിയ ഉനൈസ്, റാഷിദ ഷാജഹാൻ, ആരിഫ നജ്മുസമാൻ എന്നിവർ നേതൃത്വം നൽകി. ബാദുഷ, മുഹമ്മദ് അമീൻ എന്നിവർ സാങ്കേതിക സൗകര്യങ്ങളൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.