പ്രവാസി പെൻഷൻ പദ്ധതി കാമ്പയിൻ ആരംഭിച്ചു
text_fieldsറിയാദ്: കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കായി നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡ്, പ്രവാസി പെൻഷൻ പദ്ധതി കാമ്പയിൻ ആരംഭിച്ചു.
സർക്കാറിൽനിന്നും പ്രവാസികൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെപ്പറ്റി കെ.എം.സി.സി അംഗങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും ഒപ്പം നോർക്ക റൂട്ട്സ്, പ്രവാസി പെൻഷൻ പദ്ധതി എന്നിവയിൽ ചേരാൻ പ്രവർത്തകരെ സഹായിക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യം. മണ്ഡലം പ്രസിഡൻറ് മൊയ്തീൻ കുട്ടി പൊന്മള ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ, ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ, മറ്റു ഭാരവാഹികളായ മൊയ്തീൻ കുട്ടി പൂവ്വാട്, ശുഐബ് മന്നാനി കാർത്തല, ഫർഹാൻ കാടാമ്പുഴ, ഫൈസൽ തിണ്ടലം, ഇസ്മാഈൽ കാമ്പ്രത്ത്, മുഹമ്മദ് ദിലൈബ്, യൂനുസ് ചെങ്ങോട്ടൂർ, മുഹമ്മദ് കല്ലിങ്ങൽ, അബ്ദുൽ മജീദ് തലകാപ്പ്, അബ്ദുൽ ഗഫൂർ ആക്കപ്പറമ്പ്, ഹാഷിം മൂടാൽ, നൗഷാദ് കുറ്റിപ്പുറം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നോർക്ക ഐ.ഡി കാർഡ്, പ്രവാസി പെൻഷൻ പദ്ധതി എന്നിവയിൽ അംഗമാവാൻ താൽപര്യമുള്ളവർ കൺവീനർമാരായ നൗഷാദ് കുറ്റിപ്പുറം (0530113899), ഇസ്മാഈൽ പൊന്മള (0533640012) എന്നിവരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.