പ്രവാസി സാഹിത്യോത്സവ്: 151 അംഗ സംഘാടകസമിതി രൂപവത്കരിച്ചു
text_fieldsറിയാദ്: കലാലയം സാംസ്കാരികവേദി ആഗോളതലത്തിൽ വിദ്യാർഥി, യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന 13ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ റിയാദിലെ സംഘാടക സമിതി നിലവിൽ വന്നു. ഒക്ടോബർ 20 ന് നടക്കുന്ന റിയാദ് സോൺ സാഹിത്യോത്സവിനായുള്ള 151 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. 70 യൂനിറ്റ് മത്സരങ്ങൾക്കും 15 സെക്ടർ സാഹിത്യോത്സവുകൾക്കും ശേഷമാണ് സോൺ സാഹിത്യോത്സവിന് വേദിയാകുന്നത്. എട്ട് വിഭാഗങ്ങളിലായി 100 ഇന മത്സരങ്ങൾക്കാണ് പ്രവാസി സാഹിത്യോത്സവ് സാക്ഷ്യം വഹിക്കുന്നത്.
മാറുമെന്നും ആർ.എസ്.സിയുടെയും ഐ.സി.എഫ് അഞ്ഞൂറിലധികം പ്രതിഭകൾ മാറ്റുരക്കുന്ന സോൺ സാഹിത്യോത്സവ് റിയാദിലെ കലാസാംസ്കാരിക രംഗത്തെ വലിയ അടയാളപ്പെടുത്തലായിന്റെയും മികച്ച സംഘാടനമാണ് സാഹിത്യോത്സവിനെ വേറിട്ടുനിർത്തുന്നത് എന്നും സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.
ആർ.എസ്.സി ഗ്ലോബൽ സംഘടന സെക്രട്ടറി ഉമറലി കോട്ടക്കൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാൻ ഉമർ മുസ്ലിയാർ പന്നിയൂർ, ജനറൽ കൺവീനർ അസീസ്, വൈസ് ചെയർമാൻ ശിഹാബ് കൊട്ടുകാട്, അബ്ദുറഹ്മാൻ സഖാഫി, അഷ്റഫ് ഓച്ചിറ, മുസ്തഫ സഅദി, അബ്ദുല്ലത്തീഫ് മിസ്ബാഹി, ജോയൻറ് കൺവീനർ ഇബ്രാഹീം കരീം, ശമീർ രണ്ടത്താണി, അഷ്റഫ് കില്ലൂർ, ബഷീർ മിസ്ബാഹി, നൗഫൽ പാലക്കാടൻ, ഫിനാൻസ് ഡയറക്ടർ ഹസൈനാർ ഹാറൂനി എന്നിവരാണ് ഭാരവാഹികൾ. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.സി.എഫ് റിയാദ് പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം നിർവഹിച്ചു.
സുഹൈൽ നിസാമി അധ്യക്ഷത വഹിച്ചു. സലീം പട്ടുവം, മജീദ് താനളൂർ, അഷ്റഫ് ഓച്ചിറ, ഷാഹിദ് അഹ്സനി, നൗഷാദ് എന്നിവർ സംസാരിച്ചു. ഇബ്രാഹിം ഹിമമി സ്വാഗതവും സഅദുദ്ദീൻ നന്ദിയും പറഞ്ഞു. മത്സരിക്കാനുള്ള പ്രായപരിധി 30 വയസ്സാണ്. രജിസ്ട്രേഷൻ സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക് http://rscriyadhnorth.com/register, http://register.rscriyadhcity.com/ എന്നീ ലിങ്കുകൾ സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.