പ്രവാസി സാഹിത്യോത്സവ് 2023 പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ആഗോളതലത്തിൽ പ്രവാസി വിദ്യാർഥി, യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന 13ാമത് പ്രവാസി ദേശീയ സാഹിത്യോത്സവിെൻറ സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവ് പോസ്റ്റർ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പ്രകാശനം ചെയ്തു.
എസ്.എസ്.എഫ് ദേശീയ എക്സിക്യൂട്ടിവ് അംഗം റാഷിദ് ബുഖാരി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഐ.സി.എഫ് മദീന സെൻട്രൽ നേതാക്കളായ അബൂബക്കർ ഹാജി, റഷീദ് മുസ്ല്യാർ, നിസാമുദ്ദീൻ, ശഫീഖ് ലതീഫി, സൽമാൻ, ശരീഫ് സഖാഫി, മുഹമ്മദലി അമാനി, ഹുസ്സൈൻ എടരിക്കോട്, സിയാദ്, ആർ.എസ്.സി നേതാക്കളായ മജീദ് അശ്റഫി, ഉസ്മാൻ, അബ്ബാസ്, ജുബൈർ എന്നിവർ സംബന്ധിച്ചു. കലാ സാഹിത്യങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് ആർ.എസ്.സി സൗദി വെസ്റ്റ് 13ാമത് പ്രവാസി സാഹിത്യോത്സവ് നവംബർ മൂന്നിന് മദീനയിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
200ലധികം യൂനിറ്റ് സാഹിത്യോത്സവുകൾക്കും 24 സെക്ടർ സാഹിത്യോത്സവുകൾക്കുംശേഷം, ജിദ്ദ നോർത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, ത്വാഇഫ്, അസീർ, ജിസാൻ, അൽബഹ, യാംബു, തബൂക്ക് എന്നീ 10 സോൺ മത്സരങ്ങളിലെ ഒന്നാംസ്ഥാനം നേടിയവരാണ് ദേശീയ സാഹിത്യോത്സവിൽ മത്സരിക്കുക. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, കാമ്പസ് എന്നീ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി 500 ലധികം മത്സരാർഥികൾ നാഷനൽ സാഹിത്യോത്സവിൽ മത്സരിക്കും.
വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി നിരവധി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾ സാഹിത്യോത്സവിെൻറ ഭാഗമായി നടക്കും. സ്പെല്ലിങ് ബീ, ട്രാൻസ്ലേഷൻ, തീം സോങ്ങ് രചന, ഫീച്ചർ രചന, ഖസീദ, കോറൽ റീഡിങ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതിയ മത്സരയിനമായി ചേർത്തിട്ടുണ്ടെന്നും 30 വയസ്സുവരെയുള്ളവർക്കാണ് മത്സരിക്കാൻ അവസരമെന്നും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0530267348, 0559384963 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.