പ്രവാസി സാഹിത്യോത്സവ്: കലാലയം പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു
text_fieldsജിദ്ദ: പ്രവാസി സാഹിത്യോത്സവ് 13ാമത് എഡിഷന്റെ ഭാഗമായി കലാലയം സാംസ്കാരികവേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾ നൽകുന്നു. കഥ, കവിത വിഭാഗങ്ങളിൽ പ്രവാസി മലയാളികളിൽനിന്ന് ഒക്ടോബർ പത്തിനുമുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽനിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന രചനകൾക്കാണ് പുരസ്കാരം നൽകുകയെന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തേ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികൾ സ്വന്തം ഇ-മെയിലിൽനിന്ന് kalalayamgulf@gmail.com എന്ന വിലാസത്തിലേക്ക് പ്രവാസത്തിലെയും നാട്ടിലെയും വിലാസം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ ചേർത്ത് പി.ഡി.എഫ് ഫോർമാറ്റിൽ യൂനികോഡ് ഫോണ്ടിൽ അയക്കണം.
2023 നവംബർ മൂന്നിന് മദീനയിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് 13ാമത് പ്രവാസി സാഹിത്യോത്സവ് വേദിയിൽ പുരസ്കാരസമർപ്പണം നടക്കും. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, കാമ്പസ് എന്നീ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരാർഥികൾ നാഷനൽ സാഹിത്യോത്സവിൽ മത്സരിക്കും. 85 സ്റ്റേജ് ആൻഡ് സ്റ്റേജിതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ടെന്നും രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് വഴിയോ 0559384963 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.