അവകാശികൾക്ക് ഭൂമി നൽകാത്തത് ഖേദകരം -പ്രവാസി സംവാദ സദസ്
text_fieldsജിദ്ദ: കൈയേറ്റ ഭൂമി പിടിച്ചെടുത്ത് അവകാശികൾക്ക് വിതരണം ചെയ്യണമെന്ന കമീഷൻ ശിപാർശകൾ സെക്രട്ടറിയേറ്റിൽ പൊടിപിടിച്ചു കിടന്നിട്ടും കേരളത്തിൽ നാലര ലക്ഷത്തിലധികം കുടുംബങ്ങൾ ഭൂരഹിതരായി കഴിയുന്നു എന്നത് ഖേദകരമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി സംവാദ സദസ് അഭിപ്രായപ്പെട്ടു. യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പെങ്കടുത്തു.മുസ്ലീം ലീഗ് നിലപാടുകൾ എന്നും ഭൂരഹിതർക്കൊപ്പമായിരുന്നെന്നും പാവപ്പെട്ടവർക്കായി അയ്യായിരത്തോളം വീടുകൾ ലീഗും പോഷക സംഘടനകളും ചേർന്ന് നിർമിച്ചു നൽകിയെന്നും കെ. എം. സി. സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു.
സാധാരണക്കാരായ തൊഴിലാളികൾക്കും കർഷകർക്കും ഭൂമി പതിച്ചു നൽകാനായി ഇടതുപക്ഷ സക്കാരുകൾ എന്നും മുൻപന്തിയിലുണ്ടായിരുന്നു എന്നും 1957^ലെ കാർഷിക നിയമവും ’63ലെ ഭൂപരിഷ്കരണ നിയമവും ജൻമികളിൽ നിന്ന് കുടിയാൻമാർക്ക് ഭൂമി വാങ്ങിനൽകാനായിരുന്നു എന്നും നവോദയ പ്രസിഡൻറ് ഷിബു തിരുവനന്തപുരം പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തു നടത്തിയ ഭവന പദ്ധതികളെ എൽ. ഡി. എഫ് സർക്കാർ അട്ടിമറിച്ചെന്നും ഭൂരഹിതർക്ക് ഭൂമി നൽകാതെയുള്ള ലൈഫ് ഭവന പദ്ധതികൾ വഞ്ചനയാണെന്നും ഒ. ഐ. സി സി പ്രതിനിധി സാക്കിർ എടവണ്ണ ചൂണ്ടിക്കാട്ടി. പി പി റഹീം (ന്യൂ ഏജ് ), ഷഹീർ കാളമ്പാട്ടിൽ (ഐ.എം.സി.സി), മൂസ കണ്ണൂർ (മാനവീയം ), തമീം മമ്പാട് (യൂത്ത് ഇന്ത്യ) ബഷീർ വള്ളിക്കുന്ന്, നിസാർ ഇരിട്ടി തുടങ്ങിയവർ സംസാരിച്ചു. പ്രവാസി വൈസ് പ്രസിഡൻറ് ഇസ്മായിൽ കല്ലായി അധ്യക്ഷത വഹിച്ചു.
ശറഫിയ്യ ഐ.ബി.ഐയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.