പ്രവാസി സാംസ്കാരിക വേദി പ്രതിഷേധ സായാഹ്നം
text_fieldsജിദ്ദ: രാജ്യത്തെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രവാസി സാംസ്കാരിക വേദി ജിദ്ദ സ െൻട്രൽ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കവികൾ, ഗായകർ, മറ്റു കലാകാരന്മാർ തുടങ്ങിയവരുടെ വൈവിധ്യമാർന്ന പരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്. നിയമത്തിനെതിരെ എഴുതിയും വരച്ചും പ്രതികരിക്കാനായി ഒരുക്കിയ വലിയ കാൻവാസിൽ ചിത്രം വരച്ചുകൊണ്ട് ആർട്ടിസ്റ്റ് രവി പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളടക്കം പരിപാടിക്കെത്തിയവരെല്ലാം പ്രതിഷേധ വാചകങ്ങളും വരകളും കാൻവാസിൽ കോറിയിട്ടു. പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ മതേതര ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുൽ മജീദ് നഹ, സലാഹ് കാരാടൻ, കെ.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു.
അരുവി മോങ്ങം, സൈഫുദ്ദീൻ ഏലംകുളം, ഫാത്തിമ ഷമൂല, ഷറഫാത്ത് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. ലിൻസി ബേബി ദേശഭക്തിഗാനം ആലപിച്ചു. ഷഹീർ മൂഴിക്കലിെൻറ നേതൃത്വത്തിൽ നടന്ന ഫാഷിസ്റ്റ് വിരുദ്ധ ആസാദി ഗാനം സദസ്സ് ഒരേ സ്വരത്തിൽ ഏറ്റുചൊല്ലി. വി.കെ. ഷമീം ഇസുദ്ദീൻ അവതാരകനായി. എം.പി. അഷ്റഫ്, കെ.എം. അബ്ദുൽ കരീം, മുഹമ്മദലി ഓവുങ്ങൽ, ഷഫീഖ് മേലാറ്റൂർ, ദാവൂദ് രാമപുരം, അബ്ദുൽ അസീസ് കണ്ടോത്ത്, സാജിദ് ഈരാറ്റുപേട്ട, മുഫ്ലിഹ്, നൗഷാദ് നിടോളി, സൈനുൽ ആബിദ്, താഹ മുഹമ്മദ് കുട്ടി, റബീഹ ഷമീം, ഷഹർബാൻ നൗഷാദ്, റുബീന തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.