ഇന്ത്യൻ എംബസി ഇടപെടണം : പ്രവാസികൾക്കുവേണ്ടത് ചികിത്സ, സാമ്പത്തിക സഹായങ്ങൾ
text_fieldsറിയാദ്: കോവിഡ് ഭീഷണി നാൾക്കുനാൾ കനത്തുവരുന്നതിനിടെ ചികിത്സ, സാമ്പത്തിക സഹായങ ്ങൾ ഒരുക്കാൻ ഇന്ത്യൻ എംബസി തയാറാവണമെന്ന് ആവശ്യം ശക്തമാകുന്നു. രോഗലക്ഷണം സംശയി ക്കുേമ്പാൾതന്നെ ആരോഗ്യ പരിശോധനക്കും ചികിത്സക്കും ഉചിതമായ കേന്ദ്രങ്ങളിലെത്തി ക്കാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് പ്രവാസി സംഘടനകളടക്കം എംബസിയോട് ആവശ്യപ്പെടുന്നത്. േമയ് വരെ പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ പ്രസ്താവന പുറത്തുവന്നിരിക്കെ, ആവശ്യത്തിന് ശക്തി കൂടിയിട്ടുണ്ട്. അടുത്തെങ്ങും നാട്ടിൽ പോകാൻ കഴിയില്ലെന്ന് വ്യക്തമായതോടെ ചികിത്സക്കും ദൈനംദിന ജീവിതത്തിനും തുണതേടുകയാണ് എംബസിയോട് പ്രവാസികൾ. രോഗം പിടിപെട്ടിട്ടുണ്ടോ എന്ന സംശയം തന്നെ വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്. സംശയം ദൂരീകരിക്കാനും കൺസൽേട്ടഷനും ഡോക്ടർമാരുടെ ഒരു പാനൽ രൂപവത്കരിക്കാൻ എംബസി മുൻകൈയെടുക്കണമെന്നതാണ് ഒരു ആവശ്യം.
സൗദി ആരോഗ്യമന്ത്രാലയത്തിെൻറ വിവിധ െഎസൊലേഷൻ സെൻററുകളിലേക്ക് നിയമാനുസൃതം എത്തിച്ചേരാൻ ആംബുലൻസ് അടക്കമുള്ള സൗകര്യം ഏർപ്പെടുത്താൻ എംബസി തയാറാവണമെന്നതാണ് മറ്റൊരു ആവശ്യം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് എംബസിയിലെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് ഇടക്കാല ആശ്വാസമെന്ന നിലയിൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യമാണ് മറ്റൊന്ന്. മുസ്ലിംലീഗും കെ.എം.സി.സിയും ഇൗ ആവശ്യമുന്നയിച്ച് അയച്ച കത്തിന് പരിഗണിക്കാമെന്ന മറുപടി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നൽകിയിട്ടുണ്ട്. ഫോണിൽ വിളിച്ചാണ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയോട് മന്ത്രി ഇക്കാര്യം പറഞ്ഞത്. 24 മണിക്കൂർ കർഫ്യൂ വന്നതോടെ ദിവസക്കൂലിക്കാരായ ബാർബർ, ടാക്സി ഡ്രൈവർ തുടങ്ങിയവർ മാത്രമല്ല ചെറുകിട, ഇടത്തരം കമ്പനികളിലെ മാസ ശമ്പളക്കാർ വരെ സാമ്പത്തിക പ്രതിസന്ധിയിലാണ്.
കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടിയെങ്കിലും അടുത്ത മാസത്തെ ശമ്പളം കിട്ടുമോ എന്ന ഭയം ഭേദപ്പെട്ട കമ്പനികളിൽ ജോലി ചെയ്യുന്നവർക്കുവരെയുണ്ട്. മിക്ക കമ്പനികളും സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടക്കുന്നതിനാൽ വരുമാനമില്ലാതായ സാഹചര്യത്തിൽ വേതനം കൃത്യമായി കൊടുക്കാനാവാത്ത സ്ഥിതിയിലാണ് തൊഴിലുടമകളും. ഇൗ പശ്ചാത്തലത്തിലാണ് എംബസിയുടെ കമ്യൂണിറ്റി വെൽഫെയർ -ഫണ്ടിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നത്. എംബസിയുടെ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് വഴി സഹായം എത്തിക്കണമെന്നാണ് ആവശ്യം. ഒാരോ കോൺസുലർ സേവനത്തിനും എട്ടു റിയാൽ എന്ന നിലയിൽ പ്രവാസികളിൽനിന്ന് തന്നെ പിരിച്ചെടുത്ത തുകയാണ് ഫണ്ടിലുള്ളത്. അത് ഇത്തരം സന്ദർഭങ്ങളിലല്ലാതെ പിന്നെ എപ്പോഴാണ് പ്രവാസികൾക്ക് തുണയാവുക എന്നാണ് പ്രവാസി സംഘടനകളൊക്കെ ചോദിച്ചുതുടങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.