മുപ്പതാണ്ടിെൻറ പ്രവാസം; മിച്ചമായത് ഹുറൂബും, മത്ലൂബും
text_fieldsദമ്മാം: മൂന്നു പതിറ്റാണ്ട് ജോലി ചെയ്ത് മടങ്ങിപ്പോകാൻ തീരുമാനിച്ചയാൾക്ക് കമ്പനി നൽകിയത് ഹുറൂബും മത്ലൂബും. തനിക്ക് ലഭിക്കാനുള്ള മുഴുവൻ അവകാശങ്ങളും ഒഴിവാക്കിയാലും എങ്ങനെയും നാട്ടിലെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകരെ സമീപിച്ചിരിക്കുകയാണ് ഇയാൾ. തമിഴ്നാട്, തിരമ്പല്ലൂർ, കളത്തുർ സ്വേദശി മുസ്ത ഷാഹിർ ആണ് ഹതഭാഗ്യൻ.
ജിദ്ദയിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു ഇയാൾ. 16 വർഷം മുമ്പ് കടയിലെ ഒരു ജീവനക്കാരൻ പണവുമായി മുങ്ങിയതോടെ ലേബർ ആയിരുന്ന ഇയാളെ സ്പോൺസർ കട ഏൽപിക്കുകയായിരുന്നു. എല്ലാ മാസവും കൃത്യമായി കടയുടെ വിഹിതം താൻ സ്പോൺസർക്ക് എത്തിച്ചു കൊടുത്തിരുന്നതായി മുസ്തഫ പറയുന്നു. പുതിയ സാഹചര്യത്തിൽ കടയിൽ കച്ചവടം കുറഞ്ഞതോടെ കട വിൽക്കുന്നതായിരിക്കും നല്ലതെന്ന് ഇയാൾ സ്പോൺസറോട് പറഞ്ഞു. വിൽപനക്ക് ബോർഡ് വെച്ചെങ്കിലും ആരും വാങ്ങാനെത്തിയില്ല. തനിക്ക് അഞ്ച് മാസത്തെ ശമ്പളം കുടിശ്ശിക ഉള്ളപ്പോഴും കടയിലെ മുഴുവൻ സാധനങ്ങളും വിറ്റ കാശും താൻ സ്പോൺസർക്ക് എത്തിച്ചതായി മുസ്തഫ പറയുന്നു.
ദമ്മാമിലെത്തിയാൽ എക്സിറ്റ് നൽകാം എന്ന സ്പോൺസറുടെ വാഗ്ദാനം വിശ്വസിച്ച് എത്തിയ മുസ്തഫ ഷാഹിനിൽ നിന്ന് മുപ്പത് വർഷത്തെ ആനുകൂല്യങ്ങളും ബാക്കിയുണ്ടായിരുന്ന അഞ്ച് മാസത്തെ ശമ്പളവും കൈപറ്റിയതായി സ്പോൺസർ എഴുതി വാങ്ങിയത്രെ. അടുത്ത ദിവസം എക്സിറ്റ് അടിച്ച് പാസ്പോർട്ടും പണവും എത്തിക്കാം എന്ന നല്ല വാക്ക് വിശ്വസിച്ച് കാത്തിരുന്ന മുസ്തഫ ഷാഹിന് ഹുറൂബാക്കിയ വിവരമാണ് പിന്നീട് ലഭിക്കുന്നത്. ഒപ്പം സാമ്പത്തിക കുറ്റം ആരോപിച്ച് യാത്രാ നിരോധനവും ഏർപെടുത്തി. സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന കെട്ടിടത്തിെൻറ 90,000 റിയാൽ വാടക ഇയാൾ നൽകണമെന്നാണ് സ്പോൺസർ ആവശ്യപെട്ടതത്രെ. മക്കളുടെ ഫീസുപോലും നൽകാൻ കഴിയാതെ പ്രയാസപ്പെടുന്ന താൻ ഇത്രയും പണം എങ്ങനെ കണ്ടെത്തുമെന്ന് വിലപിച്ച ഇയാളോട് നീ നാട്ടിലെ സ്വത്തുക്കൾ വിറ്റിട്ടാണങ്കിലും പണം എത്തിക്കണം എന്നാണ് ശാസന. കിടക്കാൻ പോലും ഇടമില്ലാതെ ദമ്മാമിലെ വലിയ പള്ളിയുടെ പരിസരങ്ങളിൽ ജീവിച്ച ഇയാളെ ചില തമിഴ് നാട്ടുകാർ കണ്ടെത്തി ആഹാരം നൽകുകയും താൽക്കാലികമായി കിടക്കാൻ ഒരിടം നൽകുകയുമായിരുന്നു.
സാമൂഹ്യ പ്രവർത്തകനായ ഷാജി മതിലകത്തിെൻറ സഹായത്തോടെ ലേബർ കോടതിയിലും മനുഷ്യാവകാശ കമീഷനിലും കേസ് നൽകിയിട്ടുണ്ട്. ഒപ്പം കുടുംബം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉൽപടെയുള്ളവർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. ഫിസ് നൽകാത്തതിനാൽ തെൻറ രണ്ട് മകളെ സ്കൂളിൽ നിന്ന് പുറത്താക്കിയിരിക്കുകയാണന്ന് ഇയാൾ പറഞ്ഞു. കുടുംബം അർധ പട്ടിണിയിലാണ്. മൂന്ന് വർഷത്തിനു മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. തനിക്കുള്ള ഒരവകാശവും തന്നില്ലെങ്കിലും തന്നെ കള്ളനായി ചിത്രീകരിച്ച് പീഡിപ്പിക്കാതെ എങ്ങനെയും നാട്ടിലെത്തിച്ചു തന്നാൽ മതിയെന്നാണ് ഇയാളുടെ വിലാപം. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷൻ ഇയാളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.