പ്രവാസി സ്പോർട്സ് ക്ലബ് ഇഫ്താർ
text_fieldsപ്രവാസി സ്പോർട്സ് ക്ലബ് ഇഫ്താറിൽ പങ്കെടുത്തവർ
റിയാദ്: പ്രവാസി വെൽഫെയർ സ്പോർട്സ് വിഭാഗം ഫുട്ബാൾ, ക്രിക്കറ്റ് ക്ലബുകൾ നോമ്പുതുറ സംഘടിപ്പിച്ചു. സുലൈ അൽ റാഹ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ കളിക്കാരും കുടുംബങ്ങളും ടീം ഭാരവാഹികളുമടക്കം നിരവധി പേർ പങ്കെടുത്തു.
പ്രവാസി വൈസ് പ്രസിഡൻറ് അഷ്റഫ് കൊടിഞ്ഞി റമദാൻ സന്ദേശം നൽകി. കേന്ദ്രകമ്മിറ്റി അംഗമായ നിയാസ് അധ്യക്ഷത വഹിച്ചു. ഹാരിസ് മനമക്കാവിൽ, സലീം മാഹി, ഫൈസൽ എന്നിവർ സംസാരിച്ചു. ദിൽഷാദ്, ആദിൽ എന്നിവർ ഗാനമാലപിച്ചു. ഹാസിം ഹാരിസ് സ്പോർട്സ് ക്വിസ് നയിച്ചു. വിജയികളായ ഇഹ്സാൻ, ഹിഷാം, നിസാം, സാഹിൽ, ആരിഫ്, കുബ്റാ ഷമീർ, റയ്യാൻ നിയാസ് എന്നിവർക്ക് ടീം മാനേജർ ശബീർ, എക്സി. അംഗങ്ങളായ ഹിഷാം, രതീഷ് എന്നിവർ മെഡലുകൾ സമ്മാനിച്ചു.
ഫെബിൻ, സജീർ, ഹിഷാം, രതീഷ്, സഹിൽ, ഷബീർ, നജീബ്, അജ്മൽ, നൗഫൽ, അൻവർ, റെനീഷ്, ശ്യാം, ഷൈജു എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി. പ്രവാസി വെൽഫെയർ സെക്രട്ടറി ഷഹനാസ് സ്വാഗതം ആശംസിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.