Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രേ​റ്റ്‌ ഇ​ന്ത്യ...

ഗ്രേ​റ്റ്‌ ഇ​ന്ത്യ ഫെ​സ്​​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​വാ​സി സ്പോ​ർ​ട്സ് ക്ല​ബും

text_fields
bookmark_border
expatriate sports club
cancel
camera_alt

പ്ര​വാ​സി സ്പോ​ർ​ട്സ് ക്ല​ബ്‌ അം​ഗ​ങ്ങ​ൾ​ക്ക്‌ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ റ​സി​ഡ​ൻ​റ് മാ​നേ​ജ​ർ സ​ലിം മാ​ഹി ഗ്രേ​റ്റ്‌ ഇ​ന്ത്യ ഫെ​സ്​​റ്റ്​ ടി​ക്ക​റ്റ് ന​ൽ​കു​ന്നു

റി​യാ​ദ്: ഗ്രേ​റ്റ്‌ ഇ​ന്ത്യ ഫെ​സ്​​റ്റ്​ ഗം​ഭീ​ര​മാ​ക്കാ​ൻ പ്ര​വാ​സി സ്പോ​ർ​ട്സ് ക്ല​ബ്‌ അം​ഗ​ങ്ങ​ളും രം​ഗ​ത്ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ​ങ്കെ​ടു​ക്കു​ന്ന ‘വൈ​ബ്സ് ഓ​ഫ്​ കേ​ര​ള’ പ​രി​പാ​ടി​യി​ൽ പ്ര​വാ​സി സ്പോ​ർ​ട്സ് ക്ല​ബ്‌ അം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചു പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ടി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി. ക്ല​ബ്ബി​െൻറ ഓ​ണാ​ഘോ​ഷ വേ​ദി​യി​ൽ​വെ​ച്ചാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് ര​വീ​ന്ദ്ര​ൻ, നി​യാ​സ്, ബാ​രി​ഷ്, ഖ​ലീ​ൽ, നൗ​ഷാ​ദ്, ദി​ൽ​ഷാ​ദ്, ഷ​ജീ​ർ, അ​ജ്മ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ‘ഗ​ൾ​ഫ്‌​മാ​ധ്യ​മം’ റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ സ​ലീം മാ​ഹി, റി​പ്പോ​ർ​ട്ട​ർ അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി എ​ന്നി​വ​രി​ൽ​നി​ന്ന് ടി​ക്ക​റ്റു​ക​ൾ സ്വീ​ക​രി​ച്ച​ത്.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ൽ പാ​ലോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ്‌ ക്ല​ബു​ക​ൾ​ക്കു​ള്ള പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ജ​ഴ്സി​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. പ്ര​വാ​സി ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ നി​യാ​സ് സ്വാ​ഗ​ത​വും എം.​കെ. ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsGreat India FestPravasi Sports Club
News Summary - Pravasi Sports Club to participate in the Great India Fest
Next Story