‘പ്രവാസി കലോത്സവം 24’ ലോഗോ പ്രകാശനം ചെയ്തു
text_fieldsദമ്മാം: പ്രവാസി വെൽഫെയർ 10ാം വാർഷികത്തിന്റെ ഭാഗമായി ദമ്മാം റീജനൽ എറണാകുളം- തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസി കലോത്സവം 24’ന്റെ ലോഗോ പ്രകാശനവും പ്രഖ്യാപനവും റീജനൽ കമ്മിറ്റി പ്രസിഡൻറ് റഹീം തിരൂർക്കാട് നിർവഹിച്ചു. ജനറൽ കൺവീനറും ആക്ടിങ് പ്രസിഡൻറുമായ റഊഫ് ചാവക്കാട് അധ്യക്ഷത വഹിച്ചു. ലോഗോ ഫൈസൽ ഇരിക്കൂർ നാടകനടൻ മാത്തുകുട്ടി പള്ളിപ്പാടിന് കൈമാറി പ്രകാശനം നിർവഹിച്ചു. ഒക്ടോബർ നാലിനാണ് കലോത്സവം. മാപ്പിളപ്പാട്ട്, ഒപ്പന, നാടോടിനൃത്തം, കോൽക്കളി, മോണോ ആക്ട്, ഗ്രൂപ് സോങ്, ലളിതഗാനം, കവിതരചന, ചിത്രരചന, പ്രസംഗം എന്നിങ്ങനെ 13 വ്യത്യസ്ത സ്റ്റേജ് -സ്റ്റേജിതര മത്സരങ്ങളിൽ അഞ്ചാം ക്ലാസ് മുതൽ പ്രവാസികളായ മുതിർന്നവർക്കും പങ്കെടുക്കാം. മജീദ് കൊടുവള്ളി, ബിനു കുഞ്ഞ്, നൗഷാദ് തഴവ, ഹമീദ് വടകര, ബിജു പൂതക്കുളം, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. മുഷാൽ തഞ്ചേരി, താജു അയ്യാരിൽ, സമീർ ബാബു, കദീജ ഹബീബ്, ഡോ. സിന്ധു ബിനു, ഷബീർ അക്കോഡ്, ബൈജു കുട്ടനാട്, മുരളീധരൻ, ബിനു പുരുഷോത്തമൻ, ഹബീബ് അമ്പാടൻ, ആസിഫ് താനൂർ, രമാ മുളരി, ലീന ഉണ്ണികൃഷ്ണൻ, ഷാജു പടിയത്ത്, ജംഷാദ് കണ്ണൂർ, ഷക്കീർ ബിലാവിനകത്ത്, ജമാൽ പയ്യന്നൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷരീഫ് കൊച്ചി സ്വാഗതവും മെഹബൂബ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. ഷൗക്കത്ത് പാടൂർ, സിദ്ദീഖ് ആലുവ, നബീൽ പെരുമ്പാവൂർ, ഷമീർ പത്തനാപുരം, ഹാരിസ് കൊച്ചി, അഷ്ക്കർ ഖനി എന്നിവർ നേതൃത്വം നൽകി. കല്യാണി ബിനു ഗാനം ആലപിച്ചു. നിഖിൽ മുരളീധരൻ അവതാരകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.