നീറ്റ് സെൻററുകൾ നിർത്തലാക്കിയത് പ്രതിഷേധാർഹം -പ്രവാസി വെൽഫെയർ
text_fieldsദമ്മാം: ഗൾഫ് രാജ്യങ്ങളിലടക്കം വിദേശ രാജ്യങ്ങളിൽ നിലവിലുള്ള നീറ്റ് പരീക്ഷകേന്ദ്രങ്ങൾ നിർത്തലാക്കിയത് പ്രവാസി വിദ്യാർഥികളോടുള്ള കടുത്ത വിവേചനമാണെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മികച്ച പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോട് വിവേചനപൂർവം പെരുമാറുന്ന ഈ അനീതി പരിഹരിക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്ക് പുറത്ത് ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. അയ്യായിരത്തിലധികം പേർ ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ വർഷം പരീക്ഷ എഴുതിയിട്ടുമുണ്ട്. ദീർഘകാലത്തെ ആവശ്യങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമായി അനുവദിച്ച സെൻററുകൾ നിർത്തലാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും പ്രവാസി വെൽഫെയർ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡൻറ് ഷബീർ ചാത്തമംഗലം, വൈസ് പ്രസിഡൻറ് മുഹ്സിൻ ആറ്റശ്ശേരി, സെക്രട്ടറി ഫൈസൽ കുറ്റ്യാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.