പ്രവാസി വെൽഫെയർ രക്തദാന ക്യാമ്പ്
text_fieldsപ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രിയിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തുനിന്നുള്ളവരും സ്ത്രീകളുമടക്കം ഇരുന്നൂറോളം ആളുകൾ രക്തം നൽകാനെത്തി.
10 വർഷത്തെ തുടർച്ചയായുള്ള രക്തദാന-മെഡിക്കൽ സേവനത്തിനുള്ള കിങ് ഫഹദ് ആശുപത്രിയുടെ അംഗീകാരം പ്രവാസി വെൽഫെയറിന് ലഭിച്ചിരുന്നു.
കിങ് ഫഹദ് ആശുപത്രി അധികൃതർ അടിയന്തരാവശ്യം അറിയിച്ചതിനെ തുടർന്നാണ് ഈ വർഷത്തെ ആദ്യ ക്യാമ്പ് ഒരുക്കിയത്.
കിങ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, പ്രവാസി റീജനൽ പ്രസിഡന്റ് അബ്ദുറഹീം തീരൂർക്കാട്, ജനറൽ സെക്രട്ടറി ബിജു പൂതക്കുളം, ട്രഷറർ ഉബൈദ് മണാട്ടിൽ, വെൽഫെയർ വിഭാഗം സലീം കണ്ണൂർ, റീജനൽ-ജില്ലാ ഭാരവാഹികളായ ജംഷാദ് കണ്ണൂർ, റഊഫ് ചാവക്കാട്, അബ്ദുല്ല സൈഫുദ്ദീൻ, ഷക്കീർ ബിലാവിനകത്ത്, ഷമീം പാപ്പിനിശ്ശേരി, ആഷിഫ് കൊല്ലം, ജാബിർ കണ്ണൂർ, സമീഉള്ള കൊടുങ്ങല്ലൂർ, ജമാൽ പയ്യന്നൂർ, നാസർ വെള്ളിയത്ത്, അർഷാദ് കണ്ണൂർ, കെ.എം. സാബിക്, ഫൈസൽ കുറ്റ്യാടി, ഷബീർ ചാത്തമംഗലം, റയ്യാൻ കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.