പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി ഇഫ്താർ സംഗമം
text_fieldsപ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി ഇഫ്താർ സംഗമം
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി ഇഫ്താർ സംഗമം കിഴക്കൻ പ്രവിശ്യയിലെ ജാതി- മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായ സൗഹൃദങ്ങളുടെ കൂടിച്ചേരലായി മാറി.
ദമ്മാം സൈഹാത്തിലെ സദാറ റിസോർട്ടിൽ നടന്ന സംഗമത്തിൽ റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തീരുർക്കാട് പ്രവാസി വെൽഫെയർ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.
സംഗമത്തിൽ വിവിധ ജില്ല കമ്മിറ്റി റീജനൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ജനറൽ കൺവീനർ ബിജു പൂതക്കുളം, അസി. കൺവീനർ ജമാൽ പയ്യന്നൂർ, ആഷിഫ് കൊല്ലം, ഹാരിസ് കൊച്ചിൻ, ജംഷാദ് അലി കണ്ണൂർ, ഉബൈദ് മണാട്ടിൽ, അയ്മൻ സഈദ്, ജാബിർ കണ്ണൂർ, സ്വാലിഹ് കോഴിക്കോട്, ഷമീം കണ്ണൂർ, സിദ്ധീഖ് ആലുവ, നബീൽ പെരുമ്പാവൂർ, ആർ.സി. യാസിർ, അലി പാലക്കാട്, സുബൈർ പുല്ലാളൂർ, ഷരീഫ് കൊച്ചി, സലീം കണ്ണൂർ, ഫൈസൽ കുറ്റ്യാടി, ഫൈസൽ കോട്ടയം, സാബിഖ് കോഴിക്കോട്, ഷബീർ ചാത്തമംഗലം, ഫാത്തിമ ഹാഷിം, ഷോബി ഷാജു, ജസീറ ഫൈസൽ, അനീസ മെഹബൂബ്, സൽമ സമീയുല്ല, സുനില സലീം എന്നിവർ നേതൃത്വം നൽകി. ബിജു പൂതക്കുളം സ്വാഗതവും ഉബൈദ് മണാട്ടിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.