പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഅബ്ദുൽ റഹീം തിരൂർക്കാട് (പ്രസി.), ബിജു പൂതക്കുളം (ജന. സെക്ര.), ഉബൈദ് മണാട്ടിൽ (ട്രഷ.)
ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി 2025-26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ദമ്മാമിൽ സംഘടിപ്പിച്ച റീജനൽ ജനറൽ കൗൺസിലിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രൊവിൻസ് കമ്മിറ്റി അംഗം ഖലീലുൽറഹ്മാൻ അന്നട്ക്ക ഉദ്ഘാടനം ചെയ്തു. വഖഫ് ഭേദഗതി ബിൽ സംഘ്പരിവാർ ജെ.പി.സിയെ കശാപ്പ് ചെയ്തുവെന്നും കഴിഞ്ഞ 10 വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഭേദഗതി ചർച്ച ചെയ്യാൻ സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപവത്കരിക്കപ്പെട്ടിരുന്നു.
എന്നാൽ ജെ.പി.സിയിലും ജനാധിപത്യ അട്ടിമറി നടത്തിയിരിക്കുകയാണ് സംഘ്പരിവാർ.
പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച 44 ഭേദഗതികളും ഒറ്റയടിക്ക് തള്ളുകയും എൻ.ഡി.എ അംഗങ്ങൾ നിർദേശിച്ച 14 ഭേദഗതികൾ അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ്.
ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയും ഭരണഘടന ലംഘനവുമാണ്. ജെ.പി സി എന്ന സംവിധാനത്തെയും കശാപ്പ് ചെയ്തിരിക്കുകയാണ്.
വഖഫ് ഭേദഗതി ബിൽ രാജ്യത്തെ മുസ്ലിംകളെ ഉന്നംവെച്ച് സംഘ്പരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശഹത്യാ പദ്ധതിയുടെ ഭാഗംതന്നെയാണെന്ന് കൂടുതൽ വെളിവാക്കപ്പട്ടിരിക്കുന്നു.
സംഘ്പരിവാറിന്റെ മുസ്ലിംവിരുദ്ധ വംശീയ രാഷ്ട്രീയത്തിനെതിരിൽ ശക്തമായ പ്രതിഷേധങ്ങൾ രാജ്യത്ത് ഉയർന്നുവരണമെന്നും സമ്മേളനം വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അബ്ദുൽ റഹീം തിരൂർക്കാട് (പ്രസി.), ബിജു പൂതക്കുളം (ജന. സെക്ര.), ഉബൈദ് മണാട്ടിൽ (ട്രഷ.), ഫൈസൽ കോട്ടയം, അനീസ മെഹബൂബ് (വൈ. പ്രസി.), ജമാൽ പയ്യന്നൂർ, ജമാൽ കൊടിയത്തൂർ (സെക്രട്ടറിമാർ), അബ്ദുല്ല സൈഫുദ്ദീൻ (പി.ആർ ആൻഡ് മീഡിയ), സലീം കണ്ണൂർ (കൺവീനർ -വെൽഫെയർ), ഷെരീഫ് കൊച്ചി (കലാ-കായികം കൺ.), അയ്മൻ സഈദ്, ഫാത്തിമ ഹാഷിം, ജംഷദ് അലി, കെ.എം. സാബിഖ്, ഷക്കീർ ബിലാവിനകത്ത്, സുനില സലീം, സജ്ന ഷക്കീർ, ഷബീർ ചാത്തമംഗലം, ഫൈസൽ കുറ്റ്യാടി, ഹാരിസ് കൊച്ചി, ബിനാൻ ബഷീർ, ആർ.സി. യാസിർ, നാസർ വെള്ളിയത്ത്, സമീയുള്ള കൊടുങ്ങല്ലൂർ, ഷമീർ പത്തനാപുരം, ആഷിഫ് കൊല്ലം, ജാബിർ കണ്ണൂർ (അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.
പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് ട്രഷറർ അഡ്വ. നവീൻ കുമാർ, കമ്മിറ്റി അംഗങ്ങളായ ശിഹാബ് മാങ്ങാടൻ, നിയാസ് കൊടുങ്ങല്ലൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.