പ്രവാസി വെൽഫെയർ ‘ഡെത്ത് ഫോർമാലിറ്റീസ്’ ബോധവത്കരണ ക്ലാസ്
text_fieldsഅൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ മധ്യമേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഡെത്ത് ഫോർമാലിറ്റീസ്’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൗദിയിൽ മരണം സംഭവിച്ചാൽ മൃതദേഹം മറവ് ചെയ്യുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനും വേണ്ട നടപടിക്രമങ്ങളെക്കുറിച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സലിം ആലപ്പുഴയാണ് ക്ലാസ് നയിച്ചത്.
പ്രസേന്റേഷൻ സഹിതം അവതരിപ്പിച്ച ക്ലാസ് ഏറെ വിജ്ഞാനപ്രദമായിരുന്നു. പ്രവാസി വെൽഫെയർ സൗദി ഘടകത്തിന്റെ 10ാം വാർഷിക പരിപാടികളുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. മധ്യമേഖലാ പ്രസിഡൻറ് സിയാദ് അധ്യക്ഷത വഹിച്ചു. ഖോബാർ റീജനൽ കമ്മിറ്റി പ്രസിഡൻറ് സാബിഖ്, ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട് എന്നിവർ സംസാരിച്ചു
ജുബൈൽ റീജനൽ കമ്മിറ്റി പ്രസിഡൻറ് ശിഹാബ് മങ്ങാടൻ, മധ്യമേഖലാ എക്സിക്യുട്ടീവ് അംഗങ്ങളായ അനീസ് കോട്ടയം, അബ്ദുല്ല പറവൂർ, ഫർഹദ് വൈപ്പിൻ, കുഞ്ഞുമുഹമ്മദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
ചടങ്ങിൽ യൂറോ, കോപ്പ അമേരിക്ക ഫുട്ബാൾ പ്രവചന മത്സര വിജയികൾക്ക് സാബിഖ് കോഴിക്കോടും കിഴക്കൻ പ്രവിശ്യ ആക്ടിങ് പ്രസിഡൻറ് സിറാജ് തലശ്ശേരിയും സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി ഹാരിസ് കലൂർ സ്വാഗതവും ഷിബിലി കോട്ടയം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.