Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ന്ദ്ര ബ​ജ​റ്റ്...

കേ​ന്ദ്ര ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​വും അ​പ​ക​ട​ക​ര​വും -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
Pravasi Welfare
cancel

ജി​ദ്ദ: കേ​ര​ള​ത്തെ​യും പ്ര​വാ​സി​ക​ളെ​യും പാ​ടെ അ​വ​ഗ​ണി​ച്ച കേ​ന്ദ്ര ബ​ജ​റ്റ് ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന രീ​തി​യി​ൽ അ​പ​ക​ട​ക​ര​വും നി​രാ​ശാ​ജ​ന​ക​വു​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൻ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ പ്ര​ത്യേ​ക ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ൽ​കാ​ത്ത കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക് എ​ന്ന ഇ​ന്ത്യ​ൻ സ​ങ്ക​ല്പ​ത്തി​ന് ത​ന്നെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന രീ​തി​യി​ൽ അ​സ​ന്തു​ലി​ത​മാ​ണ്. ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് പു​തു​താ​യി ഒ​ന്നു​മി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന റെ​യി​ൽ​വേ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് പോ​ലും തു​ട​ർ​വി​ഹി​തം അ​നു​വ​ദി​ക്കാ​തെ രാ​ഷ്ട്രീ​യ ദാ​ർ​ഷ്ട്യം കാ​ണി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​കൃ​തി ദു​ര​ന്തം സം​ഭ​വി​ക്കു​മ്പോ​ൾ പോ​ലും സ​ഹാ​യം എ​ത്തി​ക്കു​ന്ന രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ, പ്ര​കൃ​തി ദു​ര​ന്തം കൊ​ണ്ട് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ടി​നെ തി​രി​ഞ്ഞു പോ​ലും നോ​ക്കി​യി​ല്ല. ബി.​ജെ.​പി​യു​ടെ ചി​ഹ്നം താ​മ​ര ആ​യ​തി​നാ​ൽ താ​മ​ര വി​ത്ത് സം​ഭ​ര​ണ​ത്തി​നും വി​ത​ര​ണ​ത്തി​നും പ്ര​ത്യേ​ക ബോ​ർ​ഡ്‌ സ്ഥാ​പി​ക്കാ​ൻ ബീ​ഹാ​റി​ന് കോ​ടി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തോ​ടും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന വി​മാ​ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നി​ര​ന്ത​രം പ​രാ​തി​ക​ൾ ബോ​ധി​പ്പി​ച്ചി​ട്ടും വി​ഷ​യ​ത്തി​ൽ ചെ​റു​വി​ര​ൽ പോ​ലു​മ​ന​ക്കാ​തെ മു​ത​ലാ​ളി​മാ​ർ​ക്കും കു​ത്ത​ക​ക​ൾ​ക്കും ആ​വോ​ളം വാ​രി​ക്കോ​രി കൊ​ടു​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​രെ സ​ന്തോ​ഷി​പ്പി​ച്ചു കൊ​ണ്ട് ച​ങ്ങാ​ത്ത രാ​ഷ്ട്രീ​യ​ത്തി​ന്റെ പു​തി​യ ഉ​യ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൻ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi WelfareSaudi Arabia NewsUnion Budget 2025
News Summary - Pravasi Welfare is about Union Budget
Next Story