നാടിന്റെ വികസനത്തിന് ജനപക്ഷ രാഷ്ട്രീയത്തെ വിജയിപ്പിക്കുക -എം. സുലൈമാൻ
text_fieldsപ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാ കമ്മിറ്റിയുടെ പരിപാടിയിൽ വെൽഫെയർ പാർട്ടി
നേതാവും പാലക്കാട് മുനിസിപ്പൽ കൗൺസിലറുമായ എം. സുലൈമാൻ സംസാരിക്കുന്നു
ദമ്മാം: ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച് വിജയിപ്പിക്കണമെന്നും അതിലൂടെ മാതൃകാപരമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്നും വെൽഫെയർ പാർട്ടി നേതാവും പാലക്കാട് മുനിസിപ്പൽ കൗൺസിലറുമായ എം. സുലൈമാൻ അഭിപ്രായപ്പട്ടു.
ഹ്രസ്വ സന്ദർശനത്തിന് സൗദിയിലെത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാകമ്മിറ്റി ഒരുക്കിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
സംഘ്പരിവാർ ഫാഷിസത്തിനെതിരായ കൃത്യതയുള്ള ആശയസമരം മാത്രമല്ല, ക്ഷേമ രാഷ്ട്രത്തിലേക്കുള്ള തെളിച്ചമുള്ള മാതൃകകൾ കൂടി വെൽഫെയർ പാർട്ടി ത്രിതല പഞ്ചായത്ത് പങ്കാളിത്തത്തിലൂടെ നടപ്പാക്കി കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം വിവിധ ക്ഷേമപദ്ധതികളുടെ കണക്കുകൾ ഉദ്ധരിച്ച് വിശദമാക്കി.
പാലക്കാട് മുനിസിപ്പൽ കൗൺസിലിൽ തന്റെ മേഖലയിൽ ജനങ്ങൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെ ഓരോന്നോരോന്നായി പരിഹരിച്ച സാഹചര്യം അദ്ദേഹം വിശദീകരിച്ചു. കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത്തരം വികസന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ജനങ്ങളുടെ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാകമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ജംഷാദ് അലി, സിറാജ് തലശ്ശേരി, ബിജു പൂതക്കുളം എന്നിവർ സംസാരിച്ചു. ഷക്കീർ ബിലാവിനകത്ത് സ്വാഗതവും ഖലീലുറഹ്മാൻ അന്നടക്ക നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.