പ്രവാസി വെൽഫെയർ സ്നേഹസ്പർശം 2025
text_fieldsശിഹാബ് കൊട്ടുകാട്, റഫീഖ് എന്നിവർ പുതുവസ്ത്രം നൽകി ‘പ്രവാസി സ്നേഹസ്പർശം 2025’-ന് തുടക്കം കുറിക്കുന്നു
റിയാദ്: ദിവസങ്ങൾക്കകം വിരുന്നെത്തുന്ന ഈദുൽ ഫിത്ർ, വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങളിൽ പ്രവാസ ലോകത്ത് ദുരിതങ്ങളിലും വിഷമതകളിലും അകപ്പെട്ട മനുഷ്യർക്ക് സ്നേഹ സാന്ത്വനം നൽകാൻ പ്രവാസി വെൽഫെയർ റിയാദ് രംഗത്ത്.
അർഹരായ പ്രവാസി സുഹൃത്തുക്കളെ കണ്ടെത്തി പുതുവസ്ത്രം നൽകാനുള്ള ‘പ്രവാസി സ്നേഹസ്പർശം’ പരിപാടിക്ക് ഔപചാരിക തുടക്കം കുറിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ഷാലിമാർ എം.ഡി റഫീഖ് എന്നിവരിൽനിന്നും പ്രവാസി വളന്റിയർമാർ പുതുവസ്ത്രം സ്വീകരിച്ചു കളക്ഷൻ ഉദ്ഘാടനം നിർവഹിച്ചു.
ഈ പ്രവൃത്തി മാതൃകാപരമാണെന്നും സന്തോഷ വേളകളിൽ സ്നേഹവും സഹാനുഭൂതിയും പങ്കുവെക്കുന്നത് ശ്ലാഘനീയമാണെന്നും അവർ പറഞ്ഞു. പുതുവസ്ത്രം കൈമാറി ആഘോഷങ്ങളിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്തു പിടിക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ഇതുമായി സഹകരിക്കാൻ താൽപര്യമുള്ളവർ 0567543156, 0559352292 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സ്നേഹസ്പർശം കൺവീനർ റിഷാദ് എളമരം അറിയിച്ചു. പ്രവാസി വൈസ് പ്രസിഡന്റ് അംജദ് അലി, ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ, കേന്ദ്ര കമ്മിറ്റി അംഗം ബഷീർ പാണക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.