Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ണി​പ്പൂ​ർ വം​ശ​ഹ​ത്യ പ്ര​തി​രോ​ധ സം​ഗ​മം

text_fields
bookmark_border
sangamam
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​ണി​പ്പൂ​ർ വം​ശ​ഹ​ത്യ പ്ര​തി​രോ​ധ സം​ഗ​മ​ത്തി​ൽ ബ​ഷീ​ർ ചു​ള്ളി​യ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: സ്‌​നേ​ഹ​ത്തി​ന്റെ​യും മാ​ന​വി​ക​ത​യു​ടെ​യും രാ​ഷ്​​ട്രീ​യം പ്ര​ച​രി​പ്പി​ച്ചു​ മാ​ത്ര​മേ ന​മ്മു​ടെ രാ​ജ്യ​ത്തി​ന് ന​ഷ്​​ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന അ​ഖ​ണ്ഡ​ത​യും ധാ​ർ​മി​ക​ത​യും വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ക്രി​സ്തീ​യ വം​ശ​ഹ​ത്യ​ക്കെ​തി​രെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​രോ​ധ​സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൗ​ര​ന്റെ അ​ന്ത​സ്സി​ന് ഏ​റ്റ​വും ഉ​യ​ർ​ന്ന സ്ഥാ​നം ക​ൽ​പി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ ഭ​ര​ണ​ഘ​ട​ന​യു​ള്ള ഒ​രു രാ​ജ്യ​ത്തു​നി​ന്നു​കൊ​ണ്ട്, ആ ​രാ​ജ്യ​ത്ത് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട് ന​ഗ്ന​രാ​യി തെ​രു​വി​ലൂ​ടെ ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കേ​ണ്ടി​വ​രു​ന്നു എ​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണ്.

ഗു​ജ​റാ​ത്തും മു​സ​ഫ​ർ​ന​ഗ​റും യാ​ദൃ​ച്ഛി​ക സം​ഭ​വ​ങ്ങ​ളാ​യി​രു​ന്നി​ല്ലെ​ന്നും അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ തി​ക​ഞ്ഞ ആ​സൂ​ത്ര​ണ​ത്തോ​ടെ സം​ഘ്പ​രി​വാ​ർ ന​ട​ത്തി​യ ഉ​ന്മൂ​ല​ന​മാ​യി​രു​ന്നു​വെ​ന്നും വെ​റു​പ്പി​ന്റെ പ്ര​ത്യ​യ​ശാ​സ്ത്രം ആ​ധാ​ര​മാ​ക്കി​യ ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ൾ പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ന്ത​ക​ൾ മാ​റു​ന്നി​ല്ലെ​ന്നു​ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​​ന്റെ നീ​ണ്ട മൗ​ന​വും അ​തി​നു​ശേ​ഷ​മു​ള്ള പ്ര​തി​ക​ര​ണ​വും കാ​ണി​ക്കു​ന്ന​ത്.

മീ​ഡി​യ​ക​ളെ​യും ജു​ഡീ​ഷ്യ​റി​യെ​പ്പോ​ലും വി​ല​ക്കെ​ടു​ക്കു​ന്ന സം​ഘ്പ​രി​വാ​ർ ന​മ്മു​ടെ രാ​ജ്യ​ത്തെ എ​ങ്ങോ​ട്ടാ​ണ് ന​യി​ക്കു​ന്ന​ത് എ​ന്ന​റി​യാ​ൻ ഗു​ജ​റാ​ത്ത് കോ​ട​തി​ക​ളി​ൽ​നി​ന്ന് വ​രു​ന്ന വി​ധി​ക​ളും രാ​ജ്യ​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ളും മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ മ​തി.

വെ​റു​പ്പി​​ന്റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ എ​തി​രി​ടാ​ൻ സ്‌​നേ​ഹ​ത്തി​​ന്റെ​യും മാ​ന​വി​ക​ത​യു​ടെ​യും രാ​ഷ്​​ട്രീ​യം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ട് ന​മ്മു​ടെ രാ​ജ്യ​ത്തി​ന് ന​ഷ്ട​പ്പെ​ട്ട ധാ​ർ​മി​ക​ത വീ​ണ്ടെ​ടു​ക്കേ​ണ്ട​തു​ണ്ട്, അ​തി​നാ​യി ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ക്ക് വി​ല​ക​ൽ​പി​ക്കാ​ത്ത സം​ഘ് പ​രി​വാ​റി​നെ ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്കു​ണ്ടെ​ന്നും വി​ഷ​യാ​വ​താ​ര​ക​ൻ ബ​ഷീ​ർ ചു​ള്ളി​യ​ൻ ഓ​ർ​മി​പ്പി​ച്ചു.

സ​നാ​ത​ന ധ​ർ​മ​ങ്ങ​ളെ​യും ആ​ർ​ഷ​ഭാ​ര​ത സം​സ്‌​കാ​ര​ത്തെ​യും കു​റി​ച്ച് വാ​തോ​രാ​തെ പ​റ​യു​ന്ന​വ​ർ സ​ർ​ക്കാ​റി​ന്റെ പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന ബ​ലാ​ത്സം​ഗ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ​യും ആ​ദി​വാ​സി​ക​ളെ​യും തി​ര​ഞ്ഞു​പി​ടി​ച്ചു വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ന്ന​ത് ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളാ​ണ്.

ഇ​തി​നെ നി​സ്സം​ഗ​ത​യോ​ടെ നോ​ക്കി​നി​ൽ​ക്കു​ന്ന ഒ​രു ജ​ന​സ​മൂ​ഹ​മാ​യി ന​മ്മ​ൾ മാ​റി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ൽ​പോ​ലും സ്ഥി​തി​ഗ​തി​ക​ൾ വ​ള​രെ വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​യി​റ​ക്ക​പ്പെ​ടു​ന്ന ‘കേ​ര​ള സ്‌​റ്റോ​റി’ പോ​ലു​ള്ള നു​ണ​ക്ക​ഥ​ക​ൾ ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. ഈ ​സ്ഥി​തി ഭ​യാ​ന​ക​മാ​ണെ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹി​റ്റ്‌​ല​റു​ടെ നാ​സി ജ​ർ​മ​നി​യു​മാ​യി ഇ​ന്ന​ത്തെ ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള സാ​മ്യ​ത​ക​ൾ യാ​ദൃ​ച്ഛി​ക​മ​ല്ല. ഫാ​ഷി​സ​ത്തി​​ന്റെ വി​ജ​യ​ര​ഹ​സ്യം അ​വ​രു​ടെ ശ​ക്തി​യോ അ​ധി​കാ​ര​മോ ആ​ദ​ർ​ശ​മോ ഒ​ന്നു​മ​ല്ലെ​ന്നും അ​വ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ ക​ൺ​മു​ന്നി​ൽ അ​ര​ങ്ങേ​റി​യി​ട്ടും മൗ​നം പൂ​ണ്ട് നി​സ്സം​ഗ​രാ​യി​രി​ക്കു​ന്ന ബ​ഹു ഭൂ​രി​പ​ക്ഷം വ​രു​ന്ന ന​മ്മെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ ഭീ​രു​ത്വ​വും അ​തു​പോ​ലെ​ത​ന്നെ ഓ​രോ 10 വ​ർ​ഷം കൂ​ടു​മ്പോ​ഴും കൃ​ത്യ​മാ​യി ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വം​ശ​ഹ​ത്യ​ക​ളെ ക​ലാ​പ​മാ​യി ചു​രു​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളു​മാ​ണെ​ന്ന് പ്ര​തി​രോ​ധ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഓ​ർ​മി​പ്പി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ല്ല മു​ക്ക​ണ്ണി, എ.​എം. സ​ജി​ത്ത്, ന​സീ​ർ ബാ​വ കു​ഞ്ഞു, മി​ർ​സ ഷെ​രീ​ഫ്, ഇ​ബ്രാ​ഹീം ഷം​നാ​ട്, ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട്, ക​ബീ​ർ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജെ​സീ​ന ബ​ഷീ​ർ സ്വ​ന്ത​മാ​യി ര​ചി​ച്ച ക​വി​ത​യും അ​രു​വി മോ​ങ്ങ​ത്തി​​ന്റെ ക​വി​ത അ​ബ്​​ദു​ല്ല​ത്തീ​ഫ് ക​രി​ങ്ങ​നാ​ട​നും ആ​ല​പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് പാ​പ്പി​നി​ശ്ശേ​രി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​ഹ്‌​റ ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manipur Issue
News Summary - Pravasi Welfare sangamam on Manipur violence
Next Story