ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഹസ ഒ.ഐ.സി.സി പ്രവാസോണം
text_fieldsഅൽഅഹ്സ: ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രവാസോണം'23’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തമീമി ഗ്ലോബൽ കാറ്ററിങ് ഏരിയ മാനേജർ ജോസഫ് വർഗീസിെൻറയും ഷെഫ് ബിനു രാജ്, നിഥിൻ എന്നിവരുടെയും നേതൃത്വത്തിൽ തയാറാക്കിയ സദ്യ ക്യാപ്റ്റൻ ഷിബു സുകുമാരെൻറ നേതൃത്വത്തിലുള്ള വളൻറിയർമാരാണ് വിളമ്പിയത്. അഫ്സാന അഷ്റഫ് അവതാരകയായിരുന്നു.
ലുലു ഹൈപ്പർ മാർക്കറ്റ് ട്രോഫിക്ക് വേണ്ടി നടന്ന വടംവലി മത്സരത്തിൽ വനിത വിഭാഗത്തിൽ അൽഅഹ്സ സ്റ്റോഴ്സ് ഒന്നാം സ്ഥാനവും ഹുസൈൻ അലി ആശുപത്രി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ പി.എഫ്.സി ടീം ഒന്നാം സ്ഥാനവും ഹസ ഒ.ഐ.സി.സി ക്രിക്കറ്റ് ടീം രണ്ടാം സ്ഥാനവും നേടി. അരുൺ ഹരി റഫറിയായിരുന്നു. ‘ആദരവ് 2023’ൽ അൽഅഹ്സയിലെ പ്രമുഖ സാമൂഹികപ്രവർത്തകൻ പ്രസാദ് കരുണാഗപ്പള്ളിക്കുള്ള ഉപഹാരം അൽഅഹ്സ ഇന്ത്യൻ എംബസി വളൻറിയർ കോഓഡിനേറ്റർ ഹനീഫ മൂവാറ്റുപുഴയുടെ സാന്നിധ്യത്തിൽ ചെയർമാൻ ഫൈസൽ വാച്ചാക്കൽ കൈമാറി.
ഹുഫൂഫ് ഹോട്ടൽ ജനറൽ മാനേജർ ഫത്തഹി ഖലഫ് അൽ കുദൈറിനുള്ള ബിസിനസ് എക്സലൻസി പുരസ്കാരം ഷെഫ് ഹസൻ ഏറ്റുവാങ്ങി. 2022-2023 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ബി.എസ്.സി പരീക്ഷയിൽ ഉന്നത മാർക്കോടെ വിജയിച്ച ജവഹർ ബാലമഞ്ച് ഹസ ജനറൽ സെക്രട്ടറി അഫ്സാന അഷ്റഫിനുള്ള ഉപഹാരം ഒ.ഐ.സി.സി മീഡിയ കൺവീനർ ഉമർ കോട്ടയിൽ കൈമാറി.
10, 12 പരീക്ഷകളിൽ ഉന്നതവിജയം നേടിയ അമ്മാർ ബിൻ നാസർ, വില്യം, അറീജ്, ഹസ്ന, ഫാത്വിമ സഹറ, ബാസിം ബിജു എന്നീ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ ശാഫി കുദിർ, നവാസ് കൊല്ലം, അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, റഷീദ് വരവൂർ, ലിജു വർഗീസ് എന്നിവർ കൈമാറി. പഴം പ്രഥമൻ പായസ മത്സരത്തിൽ ഫജ്റുദ്ദീൻ, ഷൈല അനീസ്, ജസു്ല ഷമീം (ടിക് ടോക് പാത്തു) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഹസീന അഷ്റഫ്, സലീന അബ്ദുൽ മജീദ് എന്നിവർ വിധികർത്താക്കളായിരുന്നു. വിജയികൾക്കുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റിെൻറയും ഹുഫൂഫ് സിറ്റിഫ്ലവറിെൻറയും സമ്മാനങ്ങൾ ഒ.ഐ.സി.സി വനിതാവേദി ഭാരവാഹി സബീന അഷ്റഫ് കൈമാറി.
മുഖ്യ രക്ഷാധികരികളായ ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, ഉമർ കോട്ടൽ, ഷമീർ പനങ്ങാടൻ, നവാസ് കൊല്ലം, അർശദ് ദേശമംഗലം, റഷീദ് വരവൂർ, ലിജു വർഗീസ്, സബീന അഷ്റഫ്, അഫ്സൽ തിരൂർകാട്, ഷിബു സുകുമാരൻ, റഫീഖ് വയനാട്, മുജീബുറഹ്മാൻ, ഷമീർ പാറക്കൽ, കെ.എ. സലീം, അനീസ് സനാഇയ്യ, നൗഷാദ് പെരിന്തൽമണ്ണ, സാദിഖ് സൂഖ് അൽഖറിയ, ജിബിൻ, മുരളി ചെങ്ങന്നൂർ, ഷിബു ഷുഖൈഖ്, മൊയ്തു അടാടി, ബിനു കൊല്ലം, റിജോ ഉലഹന്നാൻ, സെബാസ്റ്റ്യൻ സനാഇയ, വിനോദ് വൈഷ്ണവ്, സുമീർ, പ്രവീൺ കുമാർ, ഷാജി പട്ടാമ്പി, ഷാനി ഓമശ്ശേരി, ജംഷാദ്, സാഹിർ ചുങ്കം, അക്ബർ ഖാൻ, സിജോ രാമപുരം, റിനോസ് റഫീഖ്, ഷിജോ വർഗീസ്, ഷംസു കൊല്ലം, സജീം കുമ്മിൾ, നസീം അഞ്ചൽ, നൗഷാദ് കൊല്ലം, റുക്സാന റഷീദ്, സെബി ഫൈസൽ, നജ്മ അഫ്സൽ, മഞ്ജു നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.