കടക്കെണി മൂലം പ്രയാസത്തിലായ കുടുംബത്തിന് താങ്ങായി പ്രവാസി വെൽഫെയർ പ്രവർത്തകർ
text_fieldsകടക്കെണി മൂലം പ്രയാസത്തിലായ കുടുംബത്തിന്റെ കടം വീട്ടിയ രേഖകൾ വെൽഫെയർ പാർട്ടി നേതാക്കൾ
കാരന്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന് കൈമാറുന്നു.
തബൂക്ക്: കോഴിക്കോട് ജില്ലയിലെ മുട്ടാഞ്ചേരി പൊയിൽതാഴത്ത് കടക്കെണി മൂലം പ്രയാസത്തിലായ ഒരു വനിതയുടെ കുടുംബത്തിന്റെ മുഴുവൻ കടവും വീട്ടി ആശ്വാസം നൽകിയിരിക്കുകയാണ് പ്രവാസി വെൽഫയർ തബൂക്ക് യൂനിറ്റ് പ്രവർത്തകർ. കാരന്തൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത ലോൺ തിരിച്ചടക്കാനാകാതെ പ്രയാസപ്പെട്ടിരുന്ന വനിതയെ സഹായിക്കാൻ പ്രവാസി വെൽഫെയർ മുന്നിട്ടിറങ്ങുകയായിരുന്നു.
വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം പ്രസിഡൻറ് ഇ.പി ഉമർ, വെൽഫെയർ പാർട്ടി നരിക്കുനി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി.എം ഹാരിസ്, ജമാഅത്തെ ഇസ്ലാമി കുന്നമംഗലം ഏരിയ പ്രസിഡൻറ് പി.എം ഷരീഫുദ്ധീൻ തുടങ്ങിയവർ ചേർന്ന് ബാങ്ക് പ്രസിഡന്റിന് ബാങ്കിൽ പണം അടച്ച റസീതി കൈമാറി.
ഈ വനിതയുടെ മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കോളേജ് ഫീസ് അടക്കാൻ വേണ്ടി ഇവരെ ബന്ധപ്പെട്ടപ്പോഴാണ് കുടുംബം ബാങ്ക് കടത്തിൽ മുങ്ങി പ്രയാസപ്പെടുകയാണെന്ന് പ്രവാസി വെൽഫയർ പ്രവർത്തകർ അറിയുന്നത്. ശേഷം അവരുടെ ബാങ്ക് കടത്തിന്റെ ബാധ്യതയും കൂടി ഇവർ ഏറ്റെടുക്കുകയായിരുന്നു. ഈ സംരംഭവുമായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി പ്രവാസി വെൽഫയർ തബൂക്ക് യൂനിറ്റ് പ്രസിഡന്റ് ഷമീർ കണ്ണൂർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.