നാളെ മഴക്കു വേണ്ടിയുള്ള നമസ്കാരം; സൽമാൻ രാജാവിന്റെ ആഹ്വാനം
text_fieldsറിയാദ്: വ്യാഴാഴ്ച മഴക്കു വേണ്ടി നമസ്കരിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം. രാജ്യത്തെ എല്ലാ മേഖലകളിലും മഴക്കുവേണ്ടി നമസ്കാരം നിർവഹിക്കണമെന്ന് രാജാവ് ആഹ്വാനം ചെയ്തു.
എല്ലാവരും പശ്ചാത്താപവും പാപമോചനവും തേടി ദൈവത്തിലേക്ക് മടങ്ങുകയും ദാനധർമങ്ങളും ഐഛികമായ പ്രാർഥനകളും ദിക്റുകളും അധികരിപ്പിക്കുകയും വേണം. ദൈവം നമുക്ക് ആശ്വാസം നൽകുകയും നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സുഗമമാക്കുകയും ചെയ്തേക്കാം. അതിനാൽ കഴിവുള്ള ഓരോ വ്യക്തിയും മഴക്കു വേണ്ടിയുള്ള നമസ്കാരത്തിൽ പങ്കെടുക്കാൻ ശ്രമിക്കണം.
പ്രവാചകചര്യയുടെ ഭാഗമാണ് മഴക്കു വേണ്ടിയുള്ള നമസ്കാരമെന്നും റോയൽ കോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.