‘ആറുമാസം ഗർഭിണികളായ മുഴുവൻ പ്രവാസികളെയും നാട്ടിലയക്കണം’
text_fieldsറിയാദ്: കോവിഡിെൻറ പശ്ചാത്തലത്തിൽ യാത്ര ബുദ്ധിമുട്ടിലായി സൗദിയിൽ കുടുങ്ങിയ ഗർഭിണികളായ മുഴുവൻ പ്രവാസികളെയും ഉടൻ മടക്കി കൊണ്ടുവരാൻ കേന്ദ്ര ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടതായി പരാതി നൽകിയ പ്രവാസി ലീഗൽ സെൽ അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് നൽകിയ പരാതി പരിഗണിച്ചപ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടതത്രെ.
ലീഗൽ സെൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാമാണ് ഹർജി നൽകിയത്. ആറുമാസവും അതിന് മുകളിലും ഗർഭാവസ്ഥയിലായ മുഴുവൻ പേരെയും എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ട നടപടിക്ക് കേന്ദ്ര ഗവൺമെൻറ് കോടതി നിർദേശം നൽക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ഇന്ദിര ജെയിംസ്, ജോസ് എബ്രഹാം എന്നിവർ ഹാജരായി. സൗദിയിൽ ലീഗൽ സെല്ലിെൻറ ഈ പ്രവത്തനങ്ങൾ ഏകോപിക്കുന്നത് ലത്തീഫ് തെച്ചി, റബീഷ് കോക്കല്ലൂർ എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.