പ്രേംനസീർ പുരസ്കാരങ്ങൾ 'ഉരു' ശിൽപികൾ ഏറ്റുവാങ്ങി
text_fieldsദമ്മാം: ബേപ്പൂര്‍ ഉരു നിര്‍മാണ തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ചിത്രീകരിച്ച 'ഉരു' സിനിമക്കുള്ള പ്രേംനസീര്‍ അവാര്‍ഡുകള്‍ അണിയറ ശിൽപികൾ ഏറ്റുവാങ്ങി. എഴുത്തുകാരനും പ്രവാസി സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂരാണ് 'ഉരു' നിര്‍മിച്ചത്. പ്രത്യേക ജൂറി പുരസ്കാരം സംവിധായകനനും പ്രവാസ മാധ്യമപ്രവർത്തകനുമായിരുന്ന ഇ.എം. അഷ്റഫിനാണ്. മികച്ച സാമൂഹിക പ്രതിബദ്ധതക്കുള്ള അവാര്‍ഡ് നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരും മികച്ച ഗാനത്തിനുള്ള അവാര്‍ഡ് എന്‍. പ്രഭാവര്‍മയും ഏറ്റുവാങ്ങി.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജുവാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രശസ്തിപത്രം വിതരണം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ചലച്ചിത്ര പ്രവര്‍ത്തകരായ രാധ, ടി.ആര്. ഓമന, ഇന്ദ്രന്‍സ്, അലന്‍സിയര്‍, എം.ആര്. ഗോപകുമാര്‍, മഞ്ജു പിള്ള എന്നിവര്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ഉരുവിന്റെ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.