സ്കൂൾ തുറക്കാൻ ഒരുക്കം പൂർത്തിയായി
text_fieldsജിദ്ദ: സൗദിയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇൻറർ മീഡിയറ്റ്, സെക്കൻഡറി സ്കൂളുകളിൽ അധ്യാപകർ ഞായറാഴ്ച മുതൽ എത്തിത്തുടങ്ങി. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തോളം അടച്ചിട്ട സ്കൂളുകൾ ഇൗ മാസം 29 മുതൽ തുറക്കാൻ പോകുന്നതിെൻറ മുന്നോടിയായാണ് അധ്യാപകർ സ്കൂളുകളിലെത്തിയത്.
ഇൗ മാസം 22 മുതൽ അധ്യാപകർ സ്കൂളുകളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിരുന്നു. കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ് സ്കൂളുകൾ തുറക്കാൻ പോകുന്നത്. രാജ്യത്തെ മുഴുവൻ മേഖലയിലെയും സർവകലാശാലകൾ, സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻറർ മീഡിയറ്റ്, സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ നടപ്പാക്കേണ്ട നടപടികൾ സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പുറപ്പെടുവിച്ചിരുന്നു.
സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ സ്കൂളുകൾ തുറക്കുന്നതിനു വേണ്ട എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം ശഹ്രി പറഞ്ഞു. മാസ്കുകൾ, തെർമൽ കാമറകൾ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്.
ജീവനക്കാരുടെയും അധ്യാപകരുടെയും തിരിച്ചുവരവ് സുരക്ഷിതമാക്കാൻ ആരോഗ്യമന്ത്രാലയവും പൊതു ആരോഗ്യ അതോറിറ്റിയായ വിഖായയുമായി പൂർണ സഹകരണമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയ വക്താവ് പറഞ്ഞു. ജീവനക്കാർ, അധ്യാപകർ, 12 വയസ്സിൽ കൂടുതലുള്ള വിദ്യാർഥികൾ എന്നിവർക്ക് സ്കൂളുകളിൽ ഹാജരാകുന്നതിന് രണ്ടു ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന് നിബന്ധനയുണ്ട്. വാക്സിനെടുക്കാത്തവരെ സ്കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.