Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഫോർമുല വൺ...

സൗദി ഫോർമുല വൺ മത്സരത്തിന്​ ഒരുക്കം സജീവം

text_fields
bookmark_border
saudi formula
cancel
camera_alt

ഫോർമുല വൺ മത്സരത്തിന് സജ്ജമായ ജിദ്ദ കോർണിഷിൽ ട്രാക്ക്​

ജിദ്ദ: 2021 ഫോർമുല വൺ സൗദി ​​​ഗ്രാൻഡ്​​ മത്സരത്തിന്​ ഏതാനും ദിവസങ്ങൾ മാത്രം. ജിദ്ദ കോർണിഷിൽ ട്രാക്കി​െൻറ അന്തിമ മിനുക്ക്​ പണികൾ പുരോഗമിക്കുകയാണ്​. ഡിസംബർ മൂന്ന്​ മുതൽ അഞ്ച്​ വരെയാണ്​ ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാർ അണിനിരക്കുന്ന കാറോട്ട മത്സരം അരങ്ങേറുന്നത്​.

ഫോർമുല വണ്ണിന്‍റെ ഏറ്റവും കഠിനമായ സീസണുകളിലൊന്നാണ്​ അവസാന റൗണ്ട്. ഏഴ് തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടനും ആദ്യകിരീടം സ്വപ്നം കാണുന്ന മാക്സ് വെർസ്​റ്റപ്പനും മത്സരത്തിനുണ്ടാകും. കഴിഞ്ഞ ഏപ്രിലിലാണ്​ ഫോർമുല വൺ ട്രാക്കി​െൻറ നിർമാണ ജോലികൾ ആരംഭിച്ചത്​. ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർ ചാംപ്‌സിന് ശേഷം രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രാക്കാണ്​ ജിദ്ദ കോർണിഷിലേത്​.


ശരാശരി വേഗത മണിക്കൂറിൽ 252 കിലോമീറ്ററാണ്​ പ്രതീക്ഷിക്കുന്നത്​. അതിനാൽ ഏറ്റവും വേഗതയേറിയ ട്രാക്കായി കോർണിഷിലേത്​ മാറും. അടുത്ത ദിവസങ്ങൾക്കുള്ളിൽ ട്രാക്കി​െൻറ പണികൾ പൂർത്തിയാകും. അതിനു​േശഷം ചുറ്റും രണ്ടായിരത്തോളം മരങ്ങൾ നടാനാണ്​ പദ്ധതി. യുദ്ധകാലാടിസ്ഥാനത്തിലാണ്​ ഫോർമുല വൺ ട്രാക്ക്​ ഒരുക്കിയിരിക്കുന്നത്​. കൃത്യസമയത്ത്​ ട്രാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞതിനു പിന്നിൽ മത്സര കമ്മിറ്റിയുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ്.

കടുത്ത ആരോഗ്യ സുരക്ഷാ സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ്​ ഈ നേട്ടമുണ്ടാക്കാനായത്​ എന്നത്​ ​ശ്രദ്ധേയമാണ്​. ഗുരുതരമായ പരിക്കുകളൊന്നും തൊഴിലാളികൾക്കുണ്ടാവുന്ന സാഹചര്യമൊഴിവാക്കിയും സൗദിയിലെ തൊഴിൽ നിയമങ്ങൾക്ക്​ അനുസൃതമായുമാണ്​ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്​. 50ഓളം വ്യത്യസ്ത കമ്പനികളിൽ നിന്നുള്ള 3,000 കരാറുകാരുമായി സഹകരിച്ചാണ്​ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയത്​.


പലതും പ്രാദേശിക കമ്പനികളാണ്. 300ലധികം എൻജിനീയർമാർ ഇതിൽ പങ്കാളികളായി. കൂടാതെ ജർമനി, ആസ്ട്രിയ, യു.കെ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്​ധരുടെ പിന്തുണയും തേടിയിട്ടുണ്ട്. ഫോർമുല വണ്ണി​െൻറ നിരീക്ഷണ കൺസൾട്ടൻറുകളുടെയും കർശനമായ മാനദണ്ഡങ്ങൾക്കും സൂക്ഷ്മപരിശോധനക്കും വിധേയമായി നിർമിച്ച ട്രാക്ക്​ ചെങ്കടൽ തീരത്തെ മനോഹരമായ ജിദ്ദ കോർണിഷ് പ്രദേശത്താണ്.

ജിദ്ദയുടെ നഗര മധ്യത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ വടക്ക് സ്ഥിതി ​ചെയ്യുന്ന ട്രാക്ക്​ ഫോർമുല വൺ മത്സരത്തിനുള്ള ഏറ്റവും അസാധാരണമായ വേദികളിലൊന്നായിരിക്കും. മനോഹരമായ തീരദേശ പശ്ചാത്തലം ട്രാക്കിലെ മത്സര ആവേശം വർധിപ്പിക്കുന്നതാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaFormula One race
News Summary - Preparations are in full swing for the Saudi Formula One race
Next Story