വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കാൻ ഒരുക്കം തുടങ്ങി
text_fieldsജിദ്ദ: 2021 മേയ് 17 മുതൽ വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കാൻ സൗദി അറേബ്യ ഒരുങ്ങുകയാണെന്ന് ടൂറിസം സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്മെൻറ് ഡെപ്യൂട്ടി മന്ത്രി അമീറ ഹൈഫാഅ് ആലു സഉൗദ് പറഞ്ഞു.
അൽഅറബിയ ടെലിവിഷെൻറ ' നേരിട്ടുള്ള ചോദ്യം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടൂറിസം സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്മെൻറ് ഡെപ്യൂട്ടി മന്ത്രി. 2019 മുതൽ വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം സൗദിയിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയാണ് ഒന്നാമത്തെ പ്രധാന്യം. കുത്തിവെപ്പ് നൽകാനും കര, േവ്യാമ കവാടങ്ങൾ തുറക്കാനും കഴിയുന്ന ഘട്ടത്തിലെത്തിയിരിക്കയാണിപ്പോൾ. 93 പുതിയ കമ്പനികൾ ടൂറിസം വിപണിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ടൂറിസം പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതോടെ 2030 ഒാടെ ആഗോള തലത്തിൽ ടൂറിസം രംഗത്ത് മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിലുൾപ്പെടാൻ സൗദി അറേബ്യക്ക് സാധിക്കും.
ടൂറിസം മേഖലയിൽ വിദേശ നിക്ഷേപത്തിെൻറ അളവ് 30 ബില്യൺ റിയാലാണ്. രണ്ടു വർഷത്തിനുള്ളിൽ 50,000 പുതിയ ഹോട്ടൽ റൂമുകൾ ഉണ്ടാകും. ആദ്യഘട്ടത്തിൽ എട്ട് സ്ഥലങ്ങളിലാണ് ടൂറിസം വികസനം ലക്ഷ്യമിടുന്നത്. സ്വദേശികളായ നിരവധി പേർക്ക് ജോലി ലഭിക്കാൻ ഇതു സഹായിക്കും.
ടൂറിസംമേഖലയിൽ സ്ത്രീകളുടെ അനുപാതം 11 ശതമാനമാണ്. സേവനങ്ങളുടെ നിലവാരം ഉയർത്താനും നിക്ഷേപകർ നേരിടുന്ന പ്രതിബന്ധങ്ങളെ മറികടക്കാനുമാണ് ടൂറിസം മേഖല ശ്രമിക്കുന്നത്.കഴിഞ്ഞ വേനൽ കാലത്ത് ചാർജ്, ഗുണനിലാരം എന്നിവയുമായി ബന്ധപ്പെട്ട് 40 ശതമാനം പരാതികൾ ലഭിച്ചിരുന്നു. ശൈത്യകാലത്ത് അത് 10 ശതമാനമായി കുറഞ്ഞതായും ടൂറിസം സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്മെൻറ് ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.