‘ഹാർമോണിയസ് കേരള’ മഹോത്സവത്തെ വരവേൽക്കാൻ ഒരുക്കം തുടരുന്നു
text_fieldsഅൽ ഖോബാർ: മലയാളി പ്രവാസികൾക്കായി ഗൾഫ് മാധ്യമം ഒരുക്കുന്ന ‘ഹാർമോണിയസ് കേരള’ മഹോത്സവത്തെ വരവേൽക്കാൻ കിഴക്കൻ പ്രവിശ്യ ഒരുക്കം തുടരുന്നു. മലയാളിസമൂഹം നാളിതുവരെ കണ്ടതിൽ ഏറ്റവും സുന്ദരവും ആസ്വാദ്യകരവുമായ പരിപാടിയാണ് നവംബർ 29ന് ദമ്മാം ലൈഫ് പാർക്കിന് സമീപത്തെ ആംഫി തിയറ്ററിൽ അരങ്ങേറുക.
ദമ്മാം, ഖോബാർ, ജുബൈൽ എന്നിവിടങ്ങളോടൊപ്പം അൽ അഹ്സയിലും അബ്ഖൈഖിലും പ്രചാരണ പ്രവർത്തനങ്ങളും ടിക്കറ്റ് വിൽപനയും സജീവമായി തുടരുന്നു.
കഴിഞ്ഞ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ലുലു ഉൾപ്പെടെയുള്ള ഹൈപ്പർ മാർക്കറ്റുകളിൽ പ്രചാരണം നടന്നിരുന്നു. മലയാളി സംഘടനകൾ, പ്രാദേശിക നാട്ടുകൂട്ടായ്മകൾ, കലാ സാംസ്കാരിക കായിക സംഘടനകൾ, മലയാളി ഹോട്ടലുകളും ബഖാലകളും തുടങ്ങി എല്ലായിടങ്ങളിലും പോസ്റ്ററുകളും ഫ്ലയറുകളും നിറയുകയും ടിക്കറ്റ് വിൽപന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കിഴക്കൻ പ്രവിശ്യയിലെ റസ്റ്റാറന്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികളുമായി സംഘാടകർ മുന്നോട്ടു പോവുകയാണ്. സിൽവർ, ഗോൾഡ്, പ്ലാറ്റിനം, വി.ഐ.പി ടിക്കറ്റുകൾക്ക് പുറമെ റെഡ് കാർപെറ്റ് ടിക്കറ്റും വിറ്റുപോകുന്നുണ്ട്. മലയാള സിനിമാരംഗത്തെ യുവതാരങ്ങളായ ആസിഫലിയും നിഖില വിമലും നയിക്കുന്ന പരിപാടി ചരിത്ര സംഭവമാക്കാൻ മികച്ച ക്രമീകരങ്ങളാണ് ഒരുക്കുന്നത്.
സംഘാടകർ കഴിഞ്ഞ ദിവസം ആംഫി തിയറ്റർ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കുടുംബങ്ങളും ബാച്ചിലർമാരും ഉൾപ്പെടെ എല്ലാവർക്കും ഏറ്റവും സൗകര്യപ്രദമായി പരിപാടി ആസ്വദിക്കാനാനുള്ള നടപടിക്രമങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സ്റ്റേഡിയത്തിന്റെ ഏത് ഭാഗത്തിരുന്നാലും തടസ്സം കൂടാതെ പരിപാടി ആസ്വദിക്കാൻ കഴിയും.
വിശാലമായ പാർക്കിങ് സൗകര്യം, ഭക്ഷണശാല, ശൗചാലയങ്ങൾ, മെഡിക്കൽ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാ സങ്കേതങ്ങളും തിയറ്ററിന് പുറത്ത് ഒരുക്കും. ചലച്ചിത്ര പിന്നണി ഗായിക സിത്താരയും മധു ബാലകൃഷ്ണനും നയിക്കുന്ന സംഗീത സന്ധ്യയാണ് ഹാർമോണിയസ് കേരളയുടെ ഏറ്റവും വലിയ ആകർഷണം.
ഹാസ്യതാരം മഹേഷും ഐഡിയ സ്റ്റാർ സിംഗർ ജേതാക്കളായ നന്ദ, അരവിന്ദ്, ശ്രീരാഗ്, ബൽറാം, ദിഷ എന്നീ യുവ ഗായകരും അവതാരകനായി മിഥുൻ രമേശും അണിനിരക്കുന്നതോടെ ദമ്മാമിൽ മലയാളികളുടെ ഒരുമയുടെ മഹോത്സവത്തിന്റെ പൊലിമയേറും.
ടിക്കറ്റ് നിരക്കുകൾ
സിൽവർ, ഗോൾഡ്, പ്ലാറ്റിനം, വി.ഐ.പി ശ്രേണികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിൽവർ വിഭാഗത്തിൽ ഒരാൾക്ക് 30 റിയാലും നാലു പേർക്ക് 100 റിയാലുമാണ് നിരക്ക്. ഗോൾഡ് വിഭാഗത്തിൽ ഒരാൾക്ക് 50 റിയാലും നാലു പേർക്ക് 150 റിയാലുമാണ് നിരക്ക്. പ്ലാറ്റിനം ടിക്കറ്റിന് ഒരാൾക്ക് 100 റിയാലും നാലുപേർക്ക് 350 റിയാലുമാണ്. വി.ഐ.പി ടിക്കറ്റിന് ഒരാൾക്ക് 500 റിയാലും നാലുപേർക്ക് 1,500 റിയാലുമാണ് നിരക്ക്.
റെഡ് കാർപറ്റ് ടിക്കറ്റുകാർക്ക് ഇരിപ്പിടം ഏറ്റവും മുന്നിൽ നൽകുകയും പാർക്കിങ്ങിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും +966 559280320, +966 504507422 എന്നീ നമ്പറുകളിലും mmksa@gulfmadhyamam.net എന്ന മെയിലിലും ബന്ധപ്പെടാം. വിവിധ ഏരിയകൾ തിരിച്ചും ടിക്കറ്റുകൾ ലഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അൽ ഖോബാറിൽ 0535175574, അൽ അഹ്സയിൽ 0538214413, ജുബൈലിൽ 0556637394 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.