ഐവ' ഹജ്ജ് സേവന ഒരുക്കങ്ങള്‍ ആരംഭിച്ചു
text_fieldsജിദ്ദ: ഇന്ത്യന്‍ വെൽഫെയർ അസോസിയേഷന്റെ (ഐവ) ആഭിമുഖ്യത്തില്‍ ഹജ്ജ് വളന്റിയർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി സംഘാടകർ അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ സേവന വിഭാഗമായ ഐ.പി.ഡബ്ല്യൂ.എഫിന്റെ കീഴിലാണ് 'ഐവ' സേവന രംഗത്തിറങ്ങുക. കോവിഡ് ബൂസ്റ്റർ ഡോസ് എടുത്ത ഇരുന്നൂറോളം വളന്റിയർമാരെ പങ്കെടുപ്പിക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. രജിസ്ട്രേഷന് ഇൻ ചാർജായി അന്‍വര്‍ വടക്കാങ്ങരയെ തെരഞ്ഞെടുത്തു. അംഗ സംഘടനകള്‍ തങ്ങളുടെ കീഴിലുള്ള വളന്റിയർമാരുടെ ഇഖാമ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍, മൊബൈൽ നമ്പർ, ഇ-മെയില്‍ വിലാസം എന്നിവ ഞായറാഴ്ചക്കുള്ളില്‍ എത്തിക്കേണ്ടതാണ്. ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ജരീര്‍ വേങ്ങര, സൈഫുദ്ദീന്, അന്‍വര്‍ തലശ്ശേരി, മൻസൂർ വണ്ടൂര്‍, ഹനീഫ് കാസർകോട്, ലിയാഖത് കോട്ട, ജാബിർ എടക്കാട്, ജൈസൽ, നജ്മുദ്ദീൻ മുല്ലപ്പള്ളി, റസാക്ക് മമ്പുറം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എം.എ. റഷീദ് ഖുർആൻ പാരായണം നടത്തി. സെക്രട്ടറി നാസര്‍ ചാവക്കാട് സ്വാഗതവും ദിലീപ് താമരക്കുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.