പുതിയ അധ്യയനവർഷം െറഗുലർ ക്ലാസുകൾക്ക് ഒരുക്കം തുടങ്ങി –സൗദി വിദ്യാഭ്യാസ മന്ത്രാലയം
text_fieldsജിദ്ദ: പുതിയ അധ്യയനവർഷത്തിൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും െറഗുലർ ക്ലാസുകൾ പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. അധ്യയന വർഷത്തിൽ എല്ലാ പുരുഷ, വനിത അധ്യാപകരോടും അനധ്യാപക ഉദ്യോഗസ്ഥരോടും ബന്ധപ്പെട്ട ജോലിസ്ഥലങ്ങളിൽ ഹാജരാകാൻ മന്ത്രാലയം ആവശ്യപ്പെട്ടു. ഇവർ കോവിഡ് കുത്തിവെപ്പെടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
സർക്കാർ, സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളജുകൾ, സാങ്കേതിക, തൊഴിൽപരിശീലന സ്ഥാപനങ്ങൾ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള മുഴുവൻ ഓഫിസുകളിലും കെട്ടിടങ്ങളിലും പ്രവേശിക്കുന്നതിന് കോവിഡ് വാക്സിനേഷൻ നിർബന്ധമായിരിക്കും.
ഇത് 'തവക്കൽന', 'തബഉദ്' ആപ്ലിക്കേഷനുകൾ മുഖേന പരിശോധിക്കും. സർക്കാർ, സ്വകാര്യ സർവകലാശാലകളിലെയും തൊഴിൽപരിശീലന സ്ഥാപനങ്ങളിലെയും എല്ലാ വിദ്യാർഥികളും സുരക്ഷിതമായ ആരോഗ്യനിലയിലാണെങ്കിൽ അവർക്ക് തങ്ങളുടെ ക്ലാസ് റൂമുകളിലേക്കും െലക്ചർ ഹാളുകളിലേക്കും മടങ്ങിവരാമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വിദ്യാർഥികൾക്ക് ഹാജരാകാനുള്ള സംവിധാനം എങ്ങനെയെന്ന് വ്യക്തമാക്കുന്ന അറിയിപ്പുകൾ സർവകലാശാലകളും സ്ഥാപനങ്ങളും പ്രഖ്യാപിക്കും.
ആരോഗ്യമന്ത്രാലയം അനുശാസിക്കുന്ന ക്രമീകരണങ്ങൾക്ക് അനുസൃതമായി, കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതുൾപ്പെടെയുള്ള മുഴുവൻ മുൻകരുതലുകളും സർവകലാശാലകളിലെയും കോളജുകളിലെയും തൊഴിൽ പരിശീലന സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ പൂർത്തിയാക്കേണ്ടതുണ്ട്. എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. പുതിയ വിദ്യാർഥികളെ ചേർക്കുന്നതിനും പ്രവേശിപ്പിക്കുന്നതിനുമുള്ള സംവിധാനം പൂർത്തിയാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ സർവകലാശാലകളും തൊഴിൽ പരിശീലന സ്ഥാപനങ്ങളും പ്രഖ്യാപിക്കും.
സർക്കാർ, സ്വകാര്യ സ്കൂളുകളിലേക്ക് വിദ്യാർഥികളുടെ മടങ്ങിവരവ് അംഗീകൃത പ്രവർത്തന മാതൃകകൾക്ക് അനുസൃതമായിരിക്കുമെന്നും അത് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സ്കൂളുകളിൽ ഏത് ക്ലാസ് മുതൽ പ്രവർത്തനം ആരംഭിക്കണമെന്ന് ആരോഗ്യമന്ത്രാലയവുമായുള്ള ഏകോപനത്തിനും മന്ത്രാലയം അംഗീകരിച്ച ക്രമീകരണങ്ങൾക്കും അനുസൃതമായി വ്യക്തമാക്കും.
ഇക്കാര്യത്തിൽ സ്കൂളിലെ വിദ്യാർഥികളുടെ സാന്ദ്രത, വിദൂര പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന സ്കൂളുകൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വശങ്ങൾ കണക്കിലെടുക്കും. കൂടാതെ, ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച മുൻകരുതൽ നടപടികൾ നിർബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം നിരന്തരമായ വിലയിരുത്തൽ, തുടർനടപടികൾ, നടപ്പാക്കലിെൻറ നിരീക്ഷണം എന്നിവയും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.