സൗദി മതകാര്യ വകുപ്പിന്റെ പ്രദർശനം
text_fieldsമക്ക: ഇസ്ലാമിക സമ്മേളനത്തോടനുബന്ധിച്ച് സൗദി മതകാര്യ വകുപ്പ് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. സമ്മേളനത്തിനെത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കുവേണ്ടി ഹജ്ജ് ഉംറ തീർഥാടകർക്ക് മന്ത്രാലയത്തിനു കീഴിൽ നൽകുന്ന സാങ്കേതിക, സേവന പദ്ധതികളെ പ്രതിനിധികൾക്ക് പരിചയപ്പെടുത്തുന്നതായിരുന്നു പ്രദർശനം. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ, നിരവധി ഇൻററാക്ടിവ് പവിലിയനുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു. ഹജ്ജിന്റെയും ഉംറയുടെയും കർമങ്ങൾ പഠിപ്പിക്കുന്നതിനുള്ള പവിലിയൻ, മക്ക ലൈബ്രറിയുടെ അപൂവ കൈയെഴുത്തുപ്രതികൾ എന്നിവയും പ്രദർശനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.