ജി20 സ്പീക്കർമാരുടെ ഉച്ചകോടിയിൽ സൗദി ശൂറ കൗൺസിൽ പ്രസിഡന്റ്
text_fieldsജുബൈൽ: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ആരംഭിച്ച എട്ടാമത് ജി-20 പാർലമെന്ററി സ്പീക്കർമാരുടെ ഉച്ചകോടിയിൽ ശൂറാ കൗൺസിൽ പ്രസിഡന്റ് ശൈഖ് അബ്ദുല്ല അൽശൈഖിന്റെ നേതൃത്വത്തിൽ സൗദി പ്രതിനിധി സംഘം പങ്കെടുക്കുന്നു. 'ഒരുമിച്ച് വീണ്ടെടുക്കുക, ശക്തരാകുക' പ്രമേയത്തിലെ സമ്മേളനത്തിൽ ശൈഖ് അബ്ദുല്ല അൽ ശൈഖിനെ കൂടാതെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇന്റർ പാർലമെന്ററി യൂനിയൻ പ്രസിഡന്റ് ഡുവാർട്ടെ പച്ചെക്കോ, ഇന്തോനേഷ്യൻ പ്രതിനിധി സഭയുടെ സ്പീക്കർ പുവാൻ മഹാറാണി എന്നിവർ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു.
ലോകജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന ഉച്ചകോടിയുടെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രസിഡന്റ് വിഡോഡോ പാർലമെന്റ് സ്പീക്കർമാരെ സ്വാഗതംചെയ്തു. ലോകമെമ്പാടും സുസ്ഥിരമായ വികസനവും സമഗ്രമായ സമാധാനവും ഉറപ്പുനൽകുന്ന ബഹുമുഖ സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ആവർത്തിച്ചു. സുസ്ഥിര വികസനം, ഹരിത സമ്പദ്വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, ഊർജം, സാമ്പത്തിക വെല്ലുവിളികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പാർലമെന്റുകളുടെ പങ്ക് വേഗത്തിലാക്കാനുള്ള മാർഗങ്ങളെ അഭിസംബോധന ചെയ്യുന്ന ഉച്ചകോടി സെഷനുകളിൽ ശൂറാ കൗൺസിലിന്റെ പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.