സൈനികായുധ പ്രദർശനം ഇൗ മാസം 25 മുതൽ റിയാദിൽ
text_fieldsറിയാദ്: സൈനികായുധ നിർമാണ മേഖലയിൽ സൗദി അറേബ്യയുടെ മികവ് വ്യക്തമാക്കുന്ന പ്രദർശനം ( എെഫഡ്) ഫെബ്രുവരി 25 മുതൽ മാർച്ച് മൂന്ന് വരെ റിയാദ് ഇൻറർ നാഷനൽ കൺവെൻഷൻ ആൻറ് എക്സിബിഷൻ സെൻററിൽ നടക്കുമെന്ന് ആംഡ് ഫോഴ്സ് വക്താവ് ജനറൽ അത്തിയ അൽ മാലികി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാഷനൽ ഗാർഡ് മന്ത്രാലയം സംരംഭത്തിെൻറ ഭാഗമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികൾ പ്രദർശനത്തിൽ പെങ്കടുക്കും.
സൈനികോപകരണ നിർമാണ വ്യവസായത്തിലെ വിവിധ വിഷയങ്ങളിൽ സെമിനാറുകളും ശിൽപശാലകളും ഇതോടനുബന്ധിച്ച് നടക്കും. ഇൗ വർഷം തുർക്കിയാണ് എക്സിബിഷനിലെ അതിഥിരാജ്യം. മേഖലയിലെ വ്യവസായികൾക്കും നിേക്ഷപകർക്കും മികച്ച അവസരമാണ് എക്സിബിഷൻ നൽകുക എന്ന് അദ്ദേഹം വ്യക്തമാക്കി. സൈനികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ മാത്രമല്ല സാധാരണക്കാർക്ക് ആവശ്യമായ ഉപകരണങ്ങളുടെ പ്രദർശനം കൂടിയാണിത്. വിഷൻ 2030 വിഭാവനം ചെയ്യുന്ന പ്രാദേശികവ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കൽ പദ്ധതിയുടെ ഭാഗം കൂടിയാണ് പ്രദർശനം.
അന്താരാഷ്ട്ര ആയുധ നിർമാണ കമ്പനികളോട് കിടപിടിക്കാൻ രാജ്യെത്ത പ്രാദേശിക കമ്പനികളെ സഹായിക്കലും പിന്തുണക്കലും പ്രധാന ലക്ഷ്യമാണ്. 2010 ലാണ് ആംഡ് ഫോഴസിെൻറ ആദ്യപ്രദർശനം റിയാദിൽ നടന്നത്. രണ്ടാമത്തെ പ്രദർശനം സൗദി അരാംകോയുടെയും സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷെൻറയും സഹകരണത്തോടെ ദഹ്റാനിലായിരുന്നു. 2016ലും റിയാദിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
2016^ൽ വെറും പത്ത് അന്താരാഷ്ട്ര കമ്പനികളാണ് ഇതിൽ പെങ്കടുത്തിരുന്നത്. ഇത്തവണ 50 കമ്പനികൾ പെങ്കടുക്കുമെന്ന് ആംഡ് ഫോഴ്സ് വക്താവ് നേരത്തെ ഒരു അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിൽഅറിയിച്ചിരുന്നു. സൗദി ഉൽപന്നങ്ങളെ കുറിച്ച് പല മുൻവിധികളുമുണ്ടായിരുന്നു. എന്നാൽ സ്വദേശി കമ്പനികളുടെ ഉൽപന്നങ്ങൾ ലോക കമ്പനികളോട് കിടപിടിക്കുന്നതാണ് എന്ന് 2016^ലെ പ്രദർശനം തെളിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.