മീഡിയ സെൻറർ സന്ദർശിച്ച് വാർത്താമന്ത്രി
text_fieldsമിന: ഹജ്ജ് വാർത്തകൾ ലോകത്തെ അറിയിക്കുന്നതിനായി മിനായിലും അറഫയിലും ഒരുക്കിയ കേന്ദ്രങ്ങൾ വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി സന്ദർശിച്ചു. അറഫാ സംഗമം കവർ ചെയ്യുന്നതിനായി നിയോഗിച്ചിട്ടുള്ള റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷന്റെ മൊബൈൽ ബ്രോഡ്കാസ്റ്റ് വാഹനത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ മന്ത്രി കണ്ടു വിലയിരുത്തി.
ജബൽ അൽറഹ്മാ ടവറിലെ അതോറിറ്റിയുടെ മൊബൈൽ ടെലിവിഷൻ സ്റ്റുഡിയോയും എല്ലാ പ്രാദേശിക മാധ്യമപ്രവർത്തകർക്കും അന്താരാഷ്ട്ര പങ്കാളികൾക്കും മാധ്യമ പ്രവർത്തനം സുഗമമാക്കുന്നതിന് അറഫയിൽ സൗദി വാർത്താ ഏജൻസി (എസ്.പി.എ) സ്ഥാപിച്ച മീഡിയ സെൻററും മന്ത്രി സന്ദർശിച്ചു.
മിനായിലെ മന്ത്രാലയത്തിന്റെ ആസ്ഥാനത്തെത്തി റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷന്റെ സ്റ്റുഡിയോകളുടെ ഒരുക്കം പരിശോധിച്ചു. മിനായിലെ സൗദി ന്യൂസ് ഏജൻസി (എസ്.പി.എ) മീഡിയ സെന്ററും വർക്ക് ടീമുമായും കൂടിക്കാഴ്ച നടത്തി. ഇത്തവണയും വിപുല സംവിധാനങ്ങളും ഉപകരണങ്ങളുമാണ് പുണ്യസ്ഥലങ്ങളിലെ മീഡിയ കേന്ദ്രങ്ങളിലൊരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.