ചെമ്മീൻ പിടിക്കുന്നതിന് നിരോധനം
text_fieldsമസ്കത്ത്: രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിന് ഡിസംബർ ഒന്നുമുതൽ അടുത്തവർഷം ആഗസ്റ്റ് 31 വരെ നിരോധനം ഏർപ്പെടുത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ചെമ്മീൻ പ്രജനന കാലളയളവും വളർച്ചയും പരിഗണിച്ചാണ് ഇൗ മാസങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധന കാലയളവ് ആരംഭിക്കുന്നതിനുമുമ്പ് മത്സ്യത്തൊഴിലാളികൾ, കമ്പനികൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ചെമ്മീൻ മത്സ്യബന്ധനത്തിലും വിപണനത്തിലും പ്രവർത്തിക്കുന്ന വ്യക്തികൾ തുടങ്ങിയവർ തങ്ങളുടെ കൈവശമുള്ള ചെമ്മീനിെൻറ അളവ് രജിസ്റ്റർ ചെയ്യണം. ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ നിരോധന കാലയളവിൽ ചെമ്മീൻ വ്യാപാരം നടത്താനും കയറ്റുമതി ചെയ്യാനും അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.