Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്‌കൂൾ സാമഗ്രികളുടെ...

സ്‌കൂൾ സാമഗ്രികളുടെ വില നിരീക്ഷിക്കും –വാണിജ്യ മന്ത്രാലയം

text_fields
bookmark_border
Price of school materials
cancel

ബു​റൈ​ദ: ര​ണ്ട് കോ​വി​ഡ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സ്‌​കൂ​ളു​ക​ൾ സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ക്ക് അ​ന്യാ​യ വി​ല ഈ​ടാ​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്‌​കൂ​ൾ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, സ്റ്റേ​ഷ​ന​റി സ്റ്റോ​റു​ക​ൾ, പു​സ്ത​ക​ശാ​ല​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ല​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഇ​തി​ന​കം രാ​ജ്യ​ത്തു​ട​നീ​ളം 3084 സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യും മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്‌​ച വ​രു​ത്തു​ക​യും അ​ന്യാ​യ വി​ല ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ന്ത്രാ​ല​യ​ത്തി​ന്റെ മോ​ണി​റ്റ​റി​ങ്​ ടീം ​സ്കൂ​ൾ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും വി​ല​യും പ​രി​ശോ​ധി​ക്കു​ക​യും ഓ​രോ ഉ​ൽ​പ​ന്ന​ത്തി​ലും വി​ല രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു​വ​രു​ക​യാ​ണ്.

ഷെ​ൽ​ഫി​ലെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​ക്കൗ​ണ്ടി​ങ്​ മെ​ഷീ​നു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ലെ​ന്ന് ടീ​മു​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തും. അ​മി​ത ലാ​ഭ​മെ​ടു​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്നി​ല്ലെ​ന്നും വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്നി​ല്ലെ​ന്നും ബോ​ധ്യ​പ്പെ​ടും. ഇ​തു​വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ 27 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രാ​ല​യ വ​ക്താ​വ് വെ​ളി​പ്പെ​ടു​ത്തി.

സ്‌​കൂ​ൾ സാ​മ​ഗ്രി​ക​ൾ​ക്കും പു​സ്ത​ക​ങ്ങ​ൾ​ക്കും അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 'ബ​ലാ​ഗ് തി​ജാ​രി' ആ​പ് വ​ഴി​യോ അ​ല്ലെ​ങ്കി​ൽ 1900 എ​ന്ന ന​മ്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Price of school materials
News Summary - Price of school materials to be monitored – Ministry of Commerce
Next Story