ഗൾഫ് പ്രശ്നപരിഹാരം: കുവൈത്ത്, അമേരിക്കൻ ശ്രമങ്ങളെ പ്രകീർത്തിച്ച് സൗദി വിദേശ മന്ത്രി
text_fieldsറിയാദ്: മൂന്നര വർഷമായി തുടരുന്ന ഗൾഫ് പ്രശ്നത്തിന് പരിഹാരം കാണാൻ കുവൈത്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ഗൾഫ് പ്രതിസന്ധിയിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾക്കിടയിൽ യോജിപ്പിെൻറ പാലമാകാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെയും അതിന് അമേരിക്കയുടെ ഇടപെടലുകളെയും അഭിനന്ദനാർഹമായ വലിയ കാര്യമായാണ് ഞങ്ങൾ കാണുന്നതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. മേഖലയ്ക്ക് ഗുണപരമായ നിലയിൽ ആ നീക്കങ്ങൾ വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഫലപ്രദമായ ചർച്ചകൾ അടുത്ത ദിവസങ്ങളിൽ നടന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹമ്മദ് നാസർ അൽസബാഹ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. അതിനോടുള്ള പ്രതികരണമായാണ് സൗദി വിദേശ മന്ത്രി ട്വീറ്റ് ചെയ്തത്. തങ്ങളുടെ ജനതകൾക്ക് ഗുണപരമാകും വിധം പ്രശ്നപരിഹാരമുണ്ടാകുന്നതിൽ ഇൗ വിഷയത്തിലുൾപ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ ആഗ്രഹം ഇൗ ചർച്ചകളിൽ കടിപ്പിക്കുകയുണ്ടായെന്നും കുവൈത്ത് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഗൾഫ് സഹകരണ കൗൺസിലിെൻറയും അറബ് ലോകത്തിെൻറയും സ്ഥിരതയും െഎക്യവും എല്ലാവരും ആഗ്രഹിക്കുന്നതും ചർച്ചകളിൽ വെളിപ്പെട്ടിരുന്നെന്നും അൽസബാഹ് കൂട്ടിച്ചേർത്തു. ഇൗ വിഷയത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം സാധ്യമാക്കാൻ അമേരിക്ക കാട്ടുന്ന അതീവ താൽപര്യത്തിന് അൽസബാഹ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേശകൻ ജാരദ് കൂഷ് നർക്കും നന്ദി അറിയിച്ചിരുന്നു. ഇൗ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് പ്രശ്നപരിഹാരത്തിൽ സൗദി അറേബ്യയുടെ അതീവ താൽപര്യം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.