സ്വകാര്യവത്കരണം വർധിപ്പിക്കും –ധനമന്ത്രി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കൂടുതൽ മേഖലകൾ സ്വകാര്യവത്കരിക്കുമെന്നും നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. സ്വകാര്യവത്കരണത്തിെൻറ പുതുക്കിയ പരിപാടിയിൽ 160 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അടുത്തവർഷം ഇത്തരം കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. റിയാദിൽ 'സാമ്പത്തിക സ്ഥിരത' വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
വിദ്യാഭ്യാസ, ലോജിസ്റ്റിക് മേഖലകളിലെ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി നടക്കുകയാണെന്നും അൽജദ്ആൻ പറഞ്ഞു. ആരോഗ്യമേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണം മന്ത്രി തള്ളി.
വ്യക്തമായ ചിത്രം വരുന്നതുവരെ ആരോഗ്യമേഖലയെ സേവനദാതാവാണെന്ന നിലയിൽ പൂർണമായും സ്വകാര്യവത്കരിക്കില്ല. എന്നാൽ, റേഡിയോളജി പോലുള്ള ആരോഗ്യ മേഖലയിലെ ചില വിഭാഗങ്ങൾ സ്വകാര്യവത്കരിക്കാനിടയുണ്ട്. ജല-മലിനജല മേഖല വലിയ മുന്നേറ്റം നടത്തി. വരും വർഷത്തിൽ വിപുലീകരിക്കും. വിദ്യാഭ്യാസം, ലോജിസ്റ്റിക് മേഖലകൾ ഉൾപ്പെടെയുള്ള മറ്റു മേഖലകളിൽ സ്വകാര്യവത്കരണ പദ്ധതികൾ തുടരുകയാണ്.
അടുത്തഘട്ടത്തിൽ ഈ രണ്ട് മേഖലകളിലെയും പദ്ധതികളുടെ സ്വകാര്യവത്കരണത്തിൽ ശ്രദ്ധേയ വർധനവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ യാഥാർഥ്യബോധത്തോടെ നേരിടുകയാണ്.
ഇൗ നടപടികൾ രാജ്യത്തെ സാധാരണനിലയിലേക്കുള്ള തിരിച്ചുവരവിെൻറയും സ്ഥിരതയുടെയും പാതയിലാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമ്പദ് വ്യവസ്ഥയുടെ സമഗ്രവും സമ്പൂർണവുമായ മാറ്റം ലക്ഷ്യമിട്ട് സാമ്പത്തിക പരിഷ്കാരം സർക്കാർ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥ കഴിഞ്ഞവർഷം പകുതി മുതൽ ക്രമാനുഗതമായ വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കുന്നു. ഈ വർഷം കൂടുതൽ ശക്തമാണ്. രണ്ടാം പാദത്തിൽ 8.4 ശതമാനം രേഖപ്പെടുത്തിയ എണ്ണയിതര മേഖലയിലെ വളർച്ചനിരക്കിൽനിന്ന് ഇത് വ്യക്തമാണ്. സ്വകാര്യ മേഖലയുടെ വളർച്ചനിരക്ക് 11.1 ശതമാനം രേഖപ്പെടുത്തി. ഈ വർഷത്തെ മൂന്നാം പാദത്തിലെ പ്രാഥമിക കണക്കുകൾ എണ്ണയിതര മൊത്തം ഗാർഹികോൽപാദനത്തിെൻറ 6.2 ശതമാനം വളർച്ചയാണ് സൂചിപ്പിക്കുന്നത്. ഇത് പൊതുധനകാര്യ പ്രവർത്തന ഫലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.