പ്രിയദർശിനി വനിത വിങ് ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsപ്രിയദർശിനി വനിത വിങ് ജിദ്ദയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ആസിഫ് കാപ്പാട് ഗാനം ആലപിക്കുന്നു
ജിദ്ദ: ജിദ്ദ പ്രിയദർശിനി വനിത വിങ് വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഹറാസാത് അൽ നഖീൽ വില്ലയിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ ആസിഫ് കാപ്പാടിന്റെ ഗാനാലാപനം ചടങ്ങിന് കൊഴുപ്പേകി. സോഫിയ സുനിൽ, ആശ ഷിജു, മുംതാസ് അബ്ദുറഹ്മാൻ തുടങ്ങിയവരും ഗാനം ആലപിച്ചു.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി അംഗത്വ കാമ്പയിനിൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത സിദ്ദീഖ് കല്ലൂപ്പറമ്പനെ സഹീർ മാഞ്ഞാലി ആദരിച്ചു. ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ അംഗത്വ കാർഡ് വിതരണോദ്ഘാടനം അർഷദ് ഏലൂരിന് നൽകി മലപ്പുറം ജില്ല മഹിളാ കോൺഗ്രസ് വൈസ് പ്രസിഡൻറ് മെഹ്റിൻ നിർവഹിച്ചു. ഉപരിപഠനാർഥം നാട്ടിലേക്കു പോകുന്ന ആഷിദ തെരേസക്ക് ഹക്കീം പാറക്കൽ ഉപഹാരം നൽകി.
പി.ജെ.എസ് വനിത വിഭാഗംഅവതരിപ്പിച്ച കൈകൊട്ടിക്കളിയും ആഷിദ തെരേസ ഷിബു അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തവും സഹോദരിമാരായ മറിയം, മെഹ്റീൻ എന്നിവർ അവതരിപ്പിച്ച നൃത്തവും ഹർഷാരവത്തോടെ സദസ്സ് എതിരേറ്റു. അസ്ഹാബ് വർക്കല, ഹുസൈൻ ചുള്ളിയോട്, സഹീർ മാഞ്ഞാലി, വേണു, അബൂബക്കർ ദാദാഭായ്, പ്രവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കർഷക കോൺഗ്രസ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഹമ്മദ് നെടുവഞ്ചേരി, ജാവീദ് മിയാൻദാദ് (ഐ.ഒ.സി), മുജീബ് പാക്കട (കെ.പി.സി.സി മൈനോറിറ്റി മലപ്പുറം ജില്ല സെക്രട്ടറി), ആസാദ് പോരൂർ, ഷൗക്കത്ത് പരപ്പനങ്ങാടി, ഷിജു, വിലാസ് അടൂർ, അബ്ദുൽ ഖാദർ, രഞ്ജിത് ചെങ്ങന്നൂർ, ഷരീഫ് അറക്കൽ, മുജീബ് തൃത്താല, യാസർ പെരുവള്ളൂർ, നാസർ കോഴിത്തൊടി, മൻസൂർ വയനാട്, അനിൽകുമാർ എന്നിവർ സംസാരിച്ചു.
പ്രിയദർശിനി വനിത വിഭാഗം അംഗങ്ങളായ മൗഷ്മി ശരീഫ്, റജില സഹീർ, സുഹറ ഷൗക്കത്ത്, ഷൈലജ ഹുസൈൻ, സിമി അബ്ദുൽ ഖാദർ, ഷെറിൻ നിസ്നു, അനു മൻസൂർ, റുഖിയ അബ്ബാസ്, സൗമ്യ അബൂബക്കർ, സന മുജീബ്, സൗമ്യ ഷംനാദ്, ജെഷ്മി റഷീദ്, റംസീന സക്കീർ ആസിഫ സുബ്ഹാൻ, സമീന റഹീം, സനം ഹർഷാദ് , നുസ്ഹ നൗഷാദ്, ഷാഹിദ പുറക്കാട്, വിശാന്തി രഞ്ജിത്ത്, സുമയ്യ അബൂബക്കർ, ജിനി ദീപ്തി ജോർജ്, സുജ ഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.