‘വെളിച്ചം’ ഖുർആൻ ഓൺലൈൻ പഠന പദ്ധതി ജിദ്ദ ഏരിയ വിജയികൾക്ക് സമ്മാനദാനം
text_fieldsജിദ്ദ: ‘വെളിച്ചം’ ഖുർആൻ ഓൺലൈൻ പഠന പദ്ധതിയുടെ നാലാംഘട്ട കാമ്പയിൻ വിജയികൾക്കുള്ള ജിദ്ദ ഏരിയതല സമ്മാനദാനം നടത്തി. ശറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രബോധകനും അൽഹുദാ മദ്റസ പ്രിൻസിപ്പലുമായ ലിയാഖത് അലി ഖാൻ മുഖ്യപ്രഭാഷണം നടത്തി.
ഇസ്ലാമിലെ അനന്തരാവകാശ നിയമം പ്രായോഗികവും പെൺകുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ശരീഅത്ത് നിയമവും അനന്തരാവകാശ നിയമവും ബാധകമാകുന്നത് വിശുദ്ധ ഖുർആനും പ്രവാചകചര്യയുമനുസരിച്ച് ജീവിക്കുന്നവർക്ക് മാത്രമാണ്. അല്ലാത്തവർക്ക് അത് തിരസ്കരിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാം വിമർശകർ വാർത്തകളിൽ ഇടംപിടിക്കാൻ കാണിക്കുന്ന വ്യഗ്രത അപഹാസ്യവും അർഥശൂന്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വെളിച്ചം’ ഖുർആൻ ഓൺലൈൻ പഠനപദ്ധതി പരീക്ഷയിൽ ഏരിയ വിജയികളായ ഹസീന അറക്കൽ, നിഷാത്ത്, അദീബ, ജുമൈല മുഹമ്മദ്, ഫബീല നവാസ്, പി.സി. റിനു, അബ്ദുന്നാസർ മലബാരി, ഷംസീർ മണ്ണിശ്ശേരി, ഷക്കീൽ ബാബു, ഹംസ നിലമ്പൂർ, വി.കെ. മുഹമ്മദ് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളായ അബ്ദുൽഗഫൂർ വളപ്പൻ, സലാഹ് കാരാടൻ, അബ്ദുൽഗനി, സി.എച്ച്. അബ്ദുൽ ജലീൽ, ജരീർ വേങ്ങര, ഐവോ ഭാരവാഹികളായ ഷമിയത് അൻവർ, സംറ മൻസൂർ, ബരീറ അബ്ദുൽഗനി, നസീമ ബഷീർ, സക്കീന, ജബീന എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റർ ജനറൽ സെക്രട്ടറി ഷക്കീൽ ബാബു സ്വാഗതവും ‘വെളിച്ചം’ അസിസ്റ്റൻറ് കൺവീനർ ഉസ്മാൻ കോയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.