ഇലക്ട്രോണിക് പേമെൻറ് സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsജിദ്ദ: രാജ്യത്ത് വ്യാപാരസ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് പേമെൻറ് സംവിധാനം ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി. ഇലക്ട്രോണിക് പണമിടപാടിന് സൗകര്യമേര്‍പ്പെടുത്താത്ത സ്ഥാപനങ്ങളെ ബിനാമിവിരുദ്ധ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളില്‍നിന്ന് വന്‍ തുക പിഴയീടാക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പണമിടപാട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തിലായിട്ടും സൗകര്യം ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി കടുപ്പിച്ചത്. നിയമലംഘനത്തെ ബിനാമി ഇടപാടായി പരിഗണിച്ച് നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ വന്‍ തുക പിഴയൊടുക്കേണ്ടിവരും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിക്കും. ഇതിനിടെ, ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ രാജ്യത്ത് തുടരുകയാണ്. ബിനാമി ബിസിനസുകളില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും നിയമ വിധേയമാകുന്നതിന് അനുവദിച്ചിട്ടുള്ള സമയം അവസാനിക്കാനിരിക്കെയാണ് പരിശോധനകള്‍ കടുപ്പിച്ചത്. രണ്ടുതവണ കാലാവധി ദീര്‍ഘിപ്പിച്ചു നല്കിയ സാവകാശം അടുത്തവര്‍ഷം ഫെബ്രുവരി പകുതിയോടുകൂടി അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.