സൗദിയിൽ കൊമേഴ്ഷ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കൽ നടപടി ലഘൂകരിച്ചു
text_fieldsജിദ്ദ: സൗദിയിൽ സ്ഥാപനങ്ങളുടെ കൊമേഴ്ഷ്യൽ രജിസ്‌ട്രേഷന്‍ (സി.ആർ) റദ്ദാക്കാനുള്ള നടപടികള്‍ ലഘൂകരിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രജിസ്ട്രഷനുകള്‍ ഉടമകള്‍ക്ക് ഓണ്‍ലൈനായി തന്നെ റദ്ദാക്കാനുള്ള സൗകര്യമാണ് മന്ത്രാലയം പുതുതായി നടപ്പാക്കിയിരിക്കുന്നത്. വ്യവസ്ഥ കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലായി. ബിനാമി വിരുദ്ധ പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം.
വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെ ബ്രാഞ്ചുകളുടെയും സി.ആർ അഥവാ കൊമേഴ്ഷ്യൽ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ നേരത്തെ കടമ്പകൾ ഏറെയുണ്ടായിരുന്നു. വാറ്റ് അടക്കമുള്ള നികുതികളെല്ലാം അടച്ചു തീര്‍ക്കുക, കാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്‍റെ മറ്റു ലൈസന്‍സുകൾ റദ്ദാക്കുക, സ്ഥാപനത്തിലുളള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കുക എന്നിവ പൂർത്തിയാക്കിയ ശേഷമേ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇതിനായി നിരവധി തവണ സർക്കാർ ഓഫീസുകൾ സന്ദർശിക്കുകയും വേണം. പുതിയ ചട്ടപ്രകാരം ഇതിനായി ഓൺലൈനിൽ തന്നെ അപേക്ഷ നൽകാം. രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്ത ശേഷം ഉടമകള്‍ക്ക് കടകള്‍ അടച്ചൂപൂട്ടാവുന്നതാണ്. ബാക്കി ചട്ടങ്ങൾ പിന്നീട് പൂർത്തിയാക്കിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.