വിദഗ്ധ തൊഴിലാളികൾക്ക് പ്രഫഷനൽ ലൈസൻസ് നിർബന്ധമാക്കും
text_fieldsറിയാദ്: സൗദി അറേബ്യയിൽ സാങ്കേതിക വൈദഗ്ധ്യം വേണ്ട തൊഴിലുകളിൽ ജോലിചെയ്യുന്ന വിദേശികൾക്ക് പ്രഫഷനൽ ലൈസൻസ് ഏർപ്പെടുത്തുന്നു. 2023 ജൂൺ ഒന്നുമുതൽ രാജ്യത്തെ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും ലൈസൻസ് നിർബന്ധമാകും. മുനിസിപ്പൽ, ഗ്രാമീണകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇത്തരം 81 സാങ്കേതിക തസ്തികകളിലാണ് ലൈസൻസ് വേണ്ടിവരുക.
തൊഴിലാളികളുടെ യോഗ്യതയും വൈദഗ്ധ്യവും പരിശോധിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഫഷനൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ നൽകും. 'ബലദി' എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകും ലൈസൻസ് അനുവദിക്കുക. കാലാവധി കഴിയുമ്പോൾ ഇതിലൂടെ പുതുക്കുകയും ചെയ്യാം. ഉയർന്ന കാര്യക്ഷമതയോടെ ജോലിചെയ്യാൻ തൊഴിലാളിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവ പരിചയവും വൈദഗ്ധ്യവും പരിശോധിച്ചശേഷമായിരിക്കും ലൈസൻസുകൾ അനുവദിക്കുക.
ആവശ്യമുള്ളവർക്ക് പരിശീലന കോഴ്സ് പൂർത്തിയാക്കാം. സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ലൈസൻസ് നേടാനായില്ലെങ്കിൽ, അത്തരം സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസ് പുതുക്കി നൽകില്ല. പുതിയ ലൈസൻസ് നേടാനും തൊഴിലാളിക്ക് ലൈസൻസ് ഉണ്ടായിരിക്കണം. ഇത്തരം പ്രതിസന്ധി മറികടക്കാൻ എല്ലാ തൊഴിലാളികളും പെട്ടെന്നുതന്നെ ലൈസൻസ് നേടാൻ ശ്രമിക്കണമെന്ന് സ്ഥാപനമുടമകളോട് മന്ത്രലായം ആവശ്യപ്പെട്ടു.
ലൈസൻസ് വേണ്ട ജോലികൾ
പ്രഫഷനൽ ലൈസൻസ് വേണ്ട സാങ്കേതിക തൊഴിലുകളുടെ പട്ടിക മുനിസിപ്പൽ, ഗ്രാമീണകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
1. ലോൺഡ്രി മേഖലയിലെ വസ്ത്രം കഴുകൽ, ഇസ്തിരിയിടൽ, മെഷീൻ ഓപറേറ്റർ
2. അലൂമിനിയം ഫാബ്രിക്കേഷൻ, വെൽഡിങ്, ആശാരിപ്പണി, ഫർണിച്ചർ അപ്ഹോൾസ്റ്ററർ, ജനറൽ ഡെക്കറേഷൻ കാർപന്റർ, ഫർണിച്ചർ കാർപന്റർ, ജനറൽ ഫർണിച്ചർ കാർപന്റർ, മെറ്റൽ ഡോർ വെൽഡർ, ഡോർ ആൻഡ് വിൻഡോ കാർപന്റർ, അലൂമിനിയം ടെക്നീഷ്യൻ, വാൾ കാർപെന്റർ, വെൽഡർ ടെക്നീഷ്യൻ, ഡെക്കോർ കാർപന്റർ.
3. വാഹന മെയിന്റനൻസ് മേഖലയിലെ റേഡിയേറ്റർ ടെക്നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഇൻസ്റ്റാളർ, കാർ മെക്കാനിക്ക്, എൻജിൻ ടെക്നീഷ്യൻ, കാർ ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ടെക്നീഷ്യൻ, കാർ ഇലക്ട്രീഷ്യൻ, ബ്രേക്ക് മെക്കാനിക്ക്, ബോഡി റിപ്പയർ വെൽഡർ, വെഹിക്കിൾ അപ്ഹോൾസ്റ്ററർ, വെഹിക്കിൾ ബോഡി വർക്കർ, വെഹിക്കിൾ മെക്കാനിക്, എയർ കണ്ടീഷണർ മെക്കാനിക്, തെർമൽ ഇൻസുലേഷൻ ലേബർ, വെഹിക്കിൾ പെയിന്റർ, വെഹിക്കിൾ ലൂബ്രിക്കന്റ് ലേബർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.