നട്ടുച്ച ജോലി നിരോധനം; നിരീക്ഷണം ശക്തമാക്കി
text_fieldsജിദ്ദ: രാജ്യത്തെ പല പ്രദേശങ്ങളിലും താപനില കൂടിയതോടെ നട്ടുച്ച ജോലി നിരോധന നിയമം പാലിക്കുന്നുണ്ടോയെന്ന നിരീക്ഷണം മാനവ വിഭവ ശേഷി മന്ത്രാലയം ശക്തമാക്കി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് രാജ്യത്ത് താപനില തുടർച്ചയായി ഉയരുകയാണ്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കേണ്ടതിന്റെയും ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ജോലികളിൽ അവരെ ഒഴിവാക്കേണ്ടതിന്റെയും ആവശ്യകത മന്ത്രാലയം ആവർത്തിച്ചു.
ഏതെങ്കിലും സ്ഥാപനങ്ങൾ നട്ടുച്ച ജോലി നിരോധന നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് ബിൻ അഹമ്മദ് അൽറിസ്കി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ വഴിയോ ഉപഭോക്തൃ സേവനത്തിനായുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത നമ്പർ (19911) വഴിയോ ഇത് ചെയ്യാമെന്നും വക്താവ് പറഞ്ഞു. ഉച്ച വെയിലത്ത് ജോലി ചെയ്യുന്നത് നിരോധിച്ചുള്ള തീരുമാനം ജൂൺ 15നാണ് പ്രാബല്യത്തിൽ വന്നത്. സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ തുറസ്സായ സ്ഥലങ്ങളിൽ ഉച്ചനേരത്ത് ജോലിയിലേർപ്പെടുന്നതിനുള്ള നിരോധനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.