പ്രവാചകൻ മുഹമ്മദ് നബി കാരുണ്യത്തിന്റെ നിറകുടം –ഡോ. കൂട്ടിൽ മുഹമ്മദലി
text_fieldsഖമീസ് മുശൈത്ത്: ഇന്നും ജീവിച്ചിരിക്കുന്ന ഒരു മഹദ്വ്യക്തിത്വത്തെ കാണുന്ന പോലെ പ്രവാചക ചരിത്രം എഴുതപ്പെട്ടിരിക്കുന്നുവെന്നും ലോകത്ത് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരു വ്യക്തിയുടെയും ചരിത്രം ഇതുപോലെ രചിക്കപ്പെട്ടിട്ടില്ലെന്നും പ്രബോധനം വാരിക ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി അഭിപ്രായപ്പെട്ടു.
‘വെളിച്ചമാണ് തിരുദൂതർ’ എന്ന ശീർഷകത്തിൽ തനിമ അസീർ സംഘടിപ്പിച്ച കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ മുഴു മേഖലയിലും കാരുണ്യം നിറഞ്ഞ ജീവിതമായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയുടേത്.
പ്രവാചകൻ അടിമകൾക്കും അശരണർക്കും സ്ത്രീകൾക്കു വേണ്ടിയും ശബ്ദിച്ചു. സമാധാനത്തോടും സത്യത്തോടും നീതിയോടും സഹിഷ്ണതയോടൊപ്പവുമാണ് നബി നിലനിന്നത്.
പ്രവാചകൻ മാതൃക സമൂഹത്തെ സൃഷ്ടിച്ചുകൊണ്ടാണ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. ഏടുകളിൽ കാണുന്ന ജീവിതമല്ല പ്രായോഗിക ജീവിതമായിരുന്നു അവരുടേതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കണ്ണൂർ നന്ദിയും പറഞ്ഞു. അബ്ദുൽറഹീം കരുനാഗപ്പള്ളി ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.