രാജ്യത്തിന്റെ വൈവിധ്യവും സാഹോദര്യവും സഹിഷ്ണുതയും സംരക്ഷിക്കുക -ഐ.സി.എഫ് ജിദ്ദ പൗരസഭ
text_fieldsജിദ്ദ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് ജിദ്ദ സെൻട്രൽ പൗരസഭ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിച്ച് നടന്ന പൗരസഭ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്ത് സൂക്ഷിക്കണമെന്നും, ജാതി-മത-വർഗ-വർണ-ഭാഷകൾക്കതീതമായി രാജ്യത്തെ എല്ലാ പൗരന്മാരെയും സമന്മാരായി കാണാനും, രാജ്യത്തിന്റെ മഹത്തായ മതേതരമൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ട് രാജ്യ നന്മക്കായി പ്രവർത്തിക്കാനും ഭരണഘടനാ മൂല്യങ്ങളും വൈവിധ്യങ്ങളിലെ ഏകത്വം എന്ന സാമൂഹിക സംസ്കാരവും നിലനിർത്തുന്നതിനും ഭരണാധികാരികളും ഭരണീയരും തയ്യാറാവണമെന്നും പൗരസഭ ആവശ്യപ്പെട്ടു.
ഐ.സി.എഫ് ദഅവ പ്രസിഡന്റ് മുഹ്യിദ്ദീൻ കുട്ടി സഖാഫി പ്രാർഥന നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം തെന്നല അബൂ ഹനീഫൽ ഫൈസി ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ ഫിനാൻസ് സെക്രട്ടറി ബഷീർ ഹുസൈൻ എറണാകുളം വിഷയാവതരണം നടത്തി. എ.എം സജിത്ത് (മലയാളം ന്യൂസ്), ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), റഫീഖ് പത്തനാപുരം (നവോദയ), നാസർ മച്ചിങ്ങൽ (കെ.എം.സി.സി), ഷാജു അത്താണിക്കൽ (ഗ്രന്ഥപ്പുര), മുജീബ് റഹ്മാൻ എ.ആർ നഗർ (ഐ.സി.എഫ്), ജാബിർ നഈമി (ആർ.എസ്.സി) എന്നിവർ സംസാരിച്ചു. സെൻട്രൽ സെക്രട്ടറിമാരായ മൻസൂർ മണ്ണാർക്കാട് സ്വാഗതവും ഹനീഫ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.