സൗദിയിലെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം കരട് നിയമത്തില്‍ പൊതുജനാഭിപ്രായം തേടി
text_fieldsറിയാദ്: വ്യക്തിഗത വിവരസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് അതോറിറ്റിയാണ് കരട് നിയമത്തിന്മേൽ പൊതുജനാഭിപ്രായം തേടിയത്.
വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടിവ് റെഗുലേഷന്, രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള നിയന്ത്രണം എന്നിവയെ കുറിച്ചാണ് പ്രധാനമായും നിർദേശങ്ങള്‍ സമർപ്പിക്കേണ്ടത്.
ജൂലൈ അവസാനത്തിന് മുമ്പായി നിർദേശങ്ങള്‍ സമർപ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. നിയമം വ്യക്തികൾക്ക് അവരുടെ വിവരവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിനിയോഗിക്കുന്നതിനും പ്രാപ്തമാക്കും. ഒപ്പം നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിനും സ്വയം ബോധവാന്മാരാകുന്നതിനും സഹായിക്കുമെന്നും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.